Category: politics

പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ്: നിലപാട് കടുപ്പിച്ച് മന്ത്രി എം ലിജു

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവിനെതിരെ കടുത്ത നിലപാടുമായി എക്സൈസ് മന്ത്രി എം ലിജു. ബെവ്കോ എംഡി യോഗേഷ് ഗുപ്തയോട് ഹാജരാകാൻ മന്ത്രി ആവശ്യപ്പെട്ടു. രാവിലെ പത്തിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. മന്ത്രിയോട് ആലോചിക്കാതെയാണ് കമ്മീഷണർ പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ് ഇറക്കിയത്. പ്ലാസ്റ്റിക് കുപ്പികൾ തിരികെ വാങ്ങുന്നത് നല്ല നടപടിയാണെന്ന് മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന് അനുയോജ്യമാണിത്. തദ്ദേശ വകുപ്പുമായി ചേർന്ന് പദ്ധതി വിപുലപ്പെടുത്താനും ആലോചനയുണ്ടെന്നും […]
Read more

പി.ജെ. ജോസഫിന്റെ ക്യാബിനറ്റ് പദവി വൈകും; മഴക്കെടുതിയിൽ ഉഭയകക്ഷി ചർച്ച മാറ്റി

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുന്ന തീരുമാനം വൈകും. സംസ്ഥാനത്തെ മഴക്കെടുതിയെ തുടർന്ന് യുഡിഎഫും കേരള കോൺഗ്രസും തമ്മിൽ നടത്താനിരുന്ന ഉഭയകക്ഷി ചർച്ചകൾ മാറ്റിവെച്ചതോടെയാണ് തീരുമാനം നീളുന്നത്. കഴിഞ്ഞ യുഡിഎഫ് മുന്നണി യോഗത്തിൽ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുമെന്ന ആവശ്യം നേതൃത്വം അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം ചർച്ചകൾ നടത്താനായിരുന്നു തീരുമാനം. എന്നാൽ കനത്ത മഴയും ദുരന്തസാഹചര്യവും കാരണം നേതാക്കൾ വിവിധ മേഖലകളിൽ തിരക്കിലായതോടെ ചർച്ചകൾ മാറ്റിവെക്കുകയായിരുന്നു. മുന്നോക്ക […]
Read more

പുനർജനി കേസ്: ‘വി.ഡി സതീശനെതിരെ തെളിവ് ഇല്ലാത്തത് കൊണ്ടാണ് കേസ് ക്ലോസ് ചെയ്തത്’; മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി സർക്കാരിന്റെ കാലത്ത് ആണ് അന്വേഷണം നടന്നത്. മുൻ മുഖ്യമന്ത്രി എന്തുകൊണ്ട് സിബിഐ ഉൾപ്പെടെ ഉള്ളവർക്ക് അന്വേഷണം കൈമാറിയില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. തെളിവ് ഇല്ലാത്തത് കൊണ്ടാണ് കേസ് ക്ലോസ് ചെയ്തത്. കാര്യങ്ങൾ മനസ്സിലാവാത്തത് എം.വി ഗോവിന്ദന് മാത്രമെന്നും അദ്ദേഹം പറഞ്ഞു. എസ്.ശ്രീജിത്തിൻ്റെ സ്ഥാനകയറ്റത്തിലും അദേഹം പ്രതികരിച്ചു. ശ്രീജിത്തിന്റെ പേരിൽ ഒരു കേസുമില്ലായിരുന്നുവെന്നും അങ്ങനെയാണ് ഡിജിപി ആയതെന്നും ആഭ്യന്തര […]
Read more

തമിഴനാടിന് ദോഷമായത് ഒന്നും ചെയ്തിട്ടില്ല; ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്’; ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസ് എംപി. തമിഴ്‌നാട് അനാവശ്യ പ്രകോപനമുണ്ടാക്കുന്നെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി, പുതിയൊരു ഡാം എന്ന തീരുമാനം നടപ്പാക്കുന്നതിന് വേണ്ടി കേരളത്തിന്റെ നിലപാടുമായി മുന്നോട്ട് പോകുകയാണ്. തമിഴ്‌നാട് അനാവശ്യമായ പ്രകോപനമാണ് ഇക്കാര്യത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴനാടിന് ദോഷമായത് ഒന്നും കേരളം ചെയ്തിട്ടില്ല. ടിവികെയുടെ പ്രസ്താവനയ്ക്ക് നിലവില്‍ […]
Read more

നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. യുഡിഎഫ് അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണക്കുകയായിരുന്നു. ആകെയുള്ള രണ്ട് എല്‍ഡിഎഫ് അംഗങ്ങളാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. ബിജെപി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും ആറ് വീതം അംഗങ്ങളും എല്‍ഡിഎഫിന് രണ്ട് അംഗങ്ങളുമായിരുന്നു പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. പിന്നാലെ ടോസിലൂടെയായിരുന്നു ബിജെപിക്ക് ഭരണം ലഭിച്ചത്. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച രണ്ട് എല്‍ഡിഎഫ് പ്രതിനിധികളും സിപിഐഎം അംഗങ്ങളാണ്. […]
Read more

തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ട; പ്രകോപന പ്രസംഗവുമായി കെ.കെ രാഗേഷ്

കണ്ണൂർ: പയ്യന്നൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ്. പയ്യന്നൂരിൽ ഷെഡ് മാത്രമല്ല അതിനടിയിൽ ഉള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് രാഗേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുമ്പോഴായിരുന്നു പരാമർശം. പയ്യന്നൂരില്‍ നാരദന്റെ പണി എടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ കെ രാഗേഷ് പറഞ്ഞു. പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റിയിരുന്നുവെങ്കില്‍ കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച […]
Read more

സർക്കാർ പരാജയപ്പെട്ടു, മീനച്ചിലാറ്റിലെ മണൽ മാറ്റിയില്ലെങ്കിൽ വൻ ദുരന്തമെന്ന് ഷോൺ ജോർജ്

കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. മുൻപ് പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി ഡി സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ലെന്നും പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും ഷോൺ ജോർജ് പരിഹസിച്ചു. മുൻ മുഖ്യമന്ത്രി ‘റൂം ഫോർ റിവർ’ പദ്ധതി പഠിക്കാൻ വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലേയോ വേമ്പനാട്ട് കായലിലേയോ മണൽ മാറ്റാൻ ഒരു നടപടിയും കൊക്കൊണ്ടിട്ടില്ല. ദുരന്തസമയങ്ങളിൽ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നത്. ദുരന്തസാധ്യത മുന്നിൽ […]
Read more

മുമ്പ് പ്രഖ്യാപിച്ച റൂട്ടുകളിൽ ഓടില്ല; KSRTC ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലേക്ക്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നു. ഈ മാസം 13-ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ആയിരിക്കും ഈ ബസുകളുടെ ഉദ്ഘാടന സർവീസ് നടത്തുക. അതിനുശേഷം 16-ാം തീയതി മുതൽ ആലപ്പുഴ-ബെംഗളൂരു റൂട്ടിലും ബിസിനസ് ക്ലാസ് ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. മുൻ ഗതാഗത മന്ത്രിയായിരുന്നു കെ.ബി.ഗണേഷ് കുമാറാണ് ബിസിനസ് ക്ലാസ് ബസുകൾ എന്ന ആശയം മുന്നോട്ട് വെച്ചത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചും സർവീസ് നടത്തുന്നതിനായാണ് അദ്ദേഹം അത്യാഡംബര സംവിധാനങ്ങളുള്ള ബസുകൾ എത്തിച്ചത്. […]
Read more

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിർവഹിക്കും. തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്. സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (MSME) മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച പദ്ധതിയുടെ ലക്ഷ്യം. പുതിയ സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും […]
Read more

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം മധു

റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം മധു എംഎൽഎ. മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കിയില്ലെങ്കിൽ രാഷ്ട്രീയം നോക്കാതെ ജനങ്ങൾക്കൊപ്പം രംഗത്തിറങ്ങും. രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയത്ത് സിപിഎം ജില്ലാ സെക്രട്ടറിയും കെയു ജനീഷ് കുമാർ എംഎൽഎയും അനാവശ്യ വിമർശനം ഉന്നയിക്കുകയാണെന്നും മധു കുറ്റപ്പെടുത്തി.
Read more

Recent News