പുകയില കടത്ത് കേസിൽ പുറത്താക്കിയ എ ഷാനവാസിന് വീണ്ടും സിപിഐഎം തിരിച്ചെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: നിരോധത പുകയില ഉത്പന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് പാർട്ടി പുറത്താക്കിയ നേതാവിന് വീണ്ടും അംഗത്വം നൽകി സിപിഐഎം. എ ഷാനവാസിനെയാണ് സിപിഐഎം തിരിച്ചെടുത്തത്.

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് അംഗത്വം നൽകാനുള്ള തീരുമാനം. തിരിച്ചെടുക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും തിരഞ്ഞെടുപ്പ് കാലമായതിനാൽ അത് പരിഗണിച്ചിരുന്നില്ല.

കേസിൽ ആരോപണ വിധേയനായ എ. ഷാനവാസിന് നേരത്തെ ആലപ്പുഴ നഗരസഭയിൽ സിപിഐഎം സീറ്റ് നൽകിയത് വിവാദമായിരുന്നു. തോണ്ടൻകുളങ്ങര വാർഡിലാണ് എൽഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

2023 ജനുവരിയിലാണ് ഷാനവാസിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിരോധിത പുകയില കടത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വെച്ച് പടിയിലായതെന്നായിരുന്നു ഷാനവാസ് നൽകിയ വിശദീകരണം. എന്നാൽ, ആലപ്പുഴ ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ പാർട്ടി പുറത്താക്കി. പാർട്ടിയെ അറിയിക്കാതെ ലോറി വാങ്ങിയതും വാടകയ്ക്ക് നൽകിയ ലോറിയിൽ പുകയില കടത്ത് നടന്നതുമായിരുന്നു നടപടിക്ക് കാരണമായത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News