ബെംഗളൂരു: സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കി കർണാടക സർക്കാർ. വർധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും, ഓർമ്മക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നുന്നതിനാൽ ബാലാവകാശ കമ്മീഷൻ നൽകിയ ശുപാർശ കർണാടക സർക്കാർ അംഗീകരിക്കുകയായിരുന്നു. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ പത്രവായന കുട്ടികളെ സഹായിക്കുന്നതിനോടപ്പം പൊതുവിജ്ഞാനം , ഭാഷ സ്വാധീനം എന്നിവ വർധിപ്പിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടുണ്ട്. വായന സംസ്കാരം വളർത്തുക എന്നതാണ് ലക്ഷ്യം. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾ നിർബന്ധമായും 10 മിനിറ്റ് കന്നഡ പത്രം വായിക്കണം. സർക്കാർ , സ്വകാര്യ സ്കൂളുകൾക്കും, റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലുകൾക്കും ഇത് ബാധകമാണ്. കൂടാതെ, കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാനുള്ള വിവിധ നടപടികൾ സർക്കാർ നടപ്പാക്കുന്നുണ്ട്.
Related Posts
കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം. മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടർ ഓഫ് മെഡിക്കൽ…
ഹോസ്റ്റലുകളിൽ ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം, മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ ദുരിതത്തിൽ
മൈസൂരു: ജില്ലയിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണമെന്ന് പരാതി. ദുരിതത്തിലായി മലയാളികളടക്കമുള്ള വിദ്യാർഥികൾ. കോഴിക്കറിയിൽ തൂവലും…
BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. അനാട്ടമി വിഭാഗം…
