Tag: KARNATAKA

കർണാടകയിൽ അച്ഛനെയും മകളെയും ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ അച്ഛനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. മുൻ സൈനികനായ രുദ്രപ്പയും മകൾ ശശികലയുമാണ് കൊല്ലപ്പെട്ടത്. രുദ്രപ്പയുടെ സഹോദരന്മാരും ഒരാളുടെ മകനും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയത്. വിരമിച്ച സൈനികനായ അറുപത്തിയേഴുകാരൻ രുദ്രപ്പ കുന്ദരഗിയും, ഇരുപത്തിയാറുകാരിയായ മകൾ ശശികലയുമാണ് സ്വന്തം ബന്ധുക്കളുടെ ക്രൂരതയ്ക്ക് ഇരയായി ദാരുണമായി കൊല്ലപ്പെട്ടത്. ബെലഗാവിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ചായിരുന്നു കൊലപാതകങ്ങൾ. സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു […]
Read more

കർണാടകത്തിൽ എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ഇനി ‘Er’ എന്ന് ചേർക്കാം

ബെം​ഗളൂരു: കർണാടകത്തിൽ എഞ്ചിനീയർമാർക്ക് ആദരം. സംസ്ഥാനത്ത് ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ‘Er’ എന്ന് ചേർക്കാം. കർണാടക സർക്കാരാണ് ചരിത്രപരമായ നടപടി കൈക്കൊണ്ടത്. എഞ്ചിനീയറിങ് രംഗത്തെ അസാധാരണ പ്രതിഭയായിരുന്ന എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 എല്ലാ വർഷവും ‘എഞ്ചിനീഴേസ് ദിനം’ ആയി ഒദ്യോഗികമായി ആചരിക്കാനും സർക്കാർ തീരുമാനിച്ചു. എം വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് കർണാടക ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീഴേസ് (ഇന്ത്യ) സംഘടിപ്പിച്ച 59-ാമത് എഞ്ചിനീഴേസ് ദിനാഘോഷത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി ഡി. കെ […]
Read more

കര്‍ണാടകയില്‍ ക്ലാസിനിടെ സ്കൂളിന്റെ മേൽക്കൂര തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്

ബെംഗളുരു: കര്‍ണാടകയിലെ മുഗല്ലൊള്ളി താണ്ടയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. അപകടത്തിൽ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കുട്ടികളുടെ പരിക്കുകള്‍ നിസാരമാണെന്നും ആറുപേരും സുരക്ഷിതരാണെന്നും ആശുപത്രിയില്‍ ആവശ്യമായ ചികിത്സ നല്‍കിവരുന്നതായും അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ സ്കൂൾ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. അറ്റകുറ്റപണികള്‍ നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രധാനാധ്യാപിക നടപടിയെടുത്തില്ലെന്നാണ് പരാതി. സ്‌കൂളില്‍ ക്ലാസുകള്‍ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. അധ്യാപികയ്ക്കും സാരമായി പരിക്കേറ്റു.സ്‌കൂള്‍ കെട്ടിടത്തിന്റെ […]
Read more

മാലിന്യ സംസ്‌കരണ ഫീസ് ഈടാക്കുന്നതിനെതിരെ ബംഗളൂരുവിൽ പ്രതിഷേധം : ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല

ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല. ചിക്കൻ കടകളിൽ നിന്ന് കിലോയ്ക്ക് അഞ്ച് രൂപ നിരക്കിൽ മാലിന്യ സംസ്‌കരണ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കടകൾ അടച്ചിടുന്നത്. നഗരത്തിലെ മാലിന്യ സംസ്കരണത്തിന്‍റെ ചുമതലയുള്ള ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് ലിമിറ്റഡിനെതിരെയും കോർപ്പറേഷനെതിരെയും ആണ് കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷന്‍റെ സമര പ്രഖ്യാപനം. ബംഗളൂരു നഗരത്തിൽ ആകെ പ്രവർത്തിക്കുന്നത് ആറായിരത്തിലേറെ ചിക്കൻ ഷോപ്പുകളാണ്. ഇവയിലെല്ലാമായി പ്രതിദിനം വിൽക്കപ്പെടുന്നത് 7 ലക്ഷത്തിലധികം കിലോ ചിക്കൻ. ഓരോ ദിവസവും […]
Read more

കർണാടക മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം പൂജ്യം; രാഹുൽ ഗാന്ധിയെ വിമർശിച്ച് സോഷ്യൽ മീഡിയ

ബെം​ഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകയിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി രാഹുൽ ഗാന്ധിയെ പ്രതിക്കൂട്ടിൽ നി‍ർത്തി സോഷ്യൽ മീഡിയ. വനിതകൾക്ക് വേണ്ടി വാദിക്കുന്നയാൾ പറഞ്ഞതെല്ലാം വിഴുങ്ങിയോ എന്നാണ് ചോദ്യം. 21 മന്ത്രിമാരുള്ള കേരളത്തിൽ രണ്ട് വനിതകൾ മന്ത്രിയായിരിക്കെ, 34 അംഗങ്ങളുള്ള കർണാടക മന്ത്രിസഭയിൽ നിലവിൽ ഒരു വനിത പോലുമില്ല. ബിജെപി സോഷ്യൽ മീഡിയ ഹാൻഡിലുകളും രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് രം​ഗത്തെത്തി. സ്ത്രീശാക്തീകരണത്തിന്റെ വക്താവെന്ന് അവകാശപ്പെടുന്ന രാഹുൽ ഗാന്ധിയുടെ കർണാടക മോഡൽ ഇതാണോയെന്നും വനിതകൾക്കുള്ള […]
Read more

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിൽ അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. വാല്‍മീകി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു.അഴിമതി കേസില്‍ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ഗവര്‍ണറുടെ അനുമതി തേടുകയും, ഗവര്‍ണര്‍ അനുമതി നല്‍കാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിത രാജി. നേരത്തെ സിദ്ധരാമയ്യ സര്‍ക്കാരില്‍ പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര, അഴിമതി ആരോപണത്തെ തുടര്‍ന്ന് 2024 ജൂണില്‍ രാജിവെച്ചിരുന്നു. കേസില്‍ അന്വേഷണം നടക്കവേ മന്ത്രിസഭാ പുനഃസംഘടനയിലൂടെ വീണ്ടും മന്ത്രിയാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും […]
Read more

ഗുട്ക, പാന്‍ മസാല തുടങ്ങിയ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ലഹരി പദാർത്ഥങ്ങളായ ഗുട്ക, പാൻ മസാല എന്നിവയുടെ വിൽപ്പന നിരോധിച്ച് കർണാടക സർക്കാർ. ലഹരി ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും വിൽപ്പനയ്ക്കും ഒരു വർഷത്തേക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. കർണാടക ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നതാണ് നിരോധനം കൊണ്ട് ഉദ്ദേശ്യമെന്ന് അധികൃതർ അറിയിച്ചു. ഗുട്ക, പാൻ മസാല, നിക്കോട്ടിൻ/പുകയില അടങ്ങിയ മറ്റ് നിരോധിത ലഹരിവസ്തുക്കൾ എന്നിവയുടെ നിർമാണം, ശേഖരിച്ചുവെക്കൽ, കടത്തൽ, വിതരണം, വിൽപ്പന എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വിജ്ഞാപനം […]
Read more

രാജി ഭീഷണി മുഴക്കിയ എംഎൽഎമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു: കർണാടകത്തിൽ മന്ത്രിസഭാ വികസനത്തിന് പിന്നാലെ അതൃപ്തിയറിയിച്ച് രാജി ഭീഷണി മുഴക്കിയ എംഎൽഎമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ. പാർട്ടി ആണ് പ്രധാനമെന്നും രാജിക്കത്ത് മിനിറ്റുകൾക്കകം അം​ഗീകരിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് തനിക്കും മന്ത്രിസ്ഥാനങ്ങൾ നിഷേധിച്ചിരുന്ന കാര്യവും ഡി കെ ശിവകുമാർ ചൂണ്ടിക്കാട്ടി. തനിക്ക് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ ക്ഷമയോടെ ഇരിക്കാൻ തയ്യാറായെന്ന് ശിവകുമാർ പറഞ്ഞു. “എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. രാഷ്ട്രീയത്തിൽ രാജികൾ ഉണ്ടാകും. രാജിവെക്കാൻ തയ്യാറായവരെ ആർക്കും തടയാനാവില്ല. അവർക്ക് പാർട്ടിയും സ്വന്തം […]
Read more

മന്ത്രിസഭാ വികസനത്തെ ചൊല്ലി തർക്കം; കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തെ ചൊല്ലി പാർട്ടിയിലുണ്ടായ അതൃപ്തി പരസ്യപ്രതിഷേധത്തിലേക്ക്. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡി മണ്ഡലത്തിലെ എംഎൽഎ യശ്വന്ത്‍രായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎൽഎ സംഗമേഷും സ്ഥാനം രാജി പ്രഖ്യാപിച്ചു. പിന്നാലെ മുതിർന്ന അംഗം ടി.ബി. ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രിയ നേതാക്കൾക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് എംഎൽഎമാരുടെ അനുയായികൾ തെരുവിലിറങ്ങി. മണ്ഡ്യ, കൊപ്പള എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിജയനഗരിയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ വലിയ ജനരോഷം ഉയർന്നു. രോഷാകുലരായ […]
Read more

മഴ ലഭിച്ചിട്ടും കർണാടക വെള്ളം വിട്ടുനൽകിയില്ല; സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്

ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്. മഴ ലഭിച്ചിട്ടും കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റിയുടെ ഉത്തരവിന് അനുസൃതമായി കർണാടകം വെള്ളം വിട്ടുനൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ചത്. തമിഴ്നാടിന് അർഹതപ്പെട്ട കാവേരി വെള്ളം വിട്ടുനൽകാൻ കർണാടകത്തിന് ഉടൻ നിർദേശം നൽകണമാണ് തമിഴ്നാടിൻ്റെ ആവശ്യം. മുഖ്യമന്ത്രി വിജയ്‍യുടെ നിർദേശപ്രകാരമാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിലാണ് കർണാടകത്തോട് കൃഷ്ണരാജ സാഗർ, കബിനി സംഭരണികളിൽനിന്ന് […]
Read more

Recent News