ഡോ. സംഗീതയ്ക്ക് സ്വീകരണം, ഡോ. റാമിനെ പിടികൂടാൻ ശ്രമിക്കുന്നില്ല; പോലീസിനെതിരെ നിതിൻ രാജിന്റെ അച്ഛൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ. പോലീസും സർക്കാരും ഒത്തുകളിക്കുകയാണെന്നും പോലീസ് അനുകൂല നിലപാട് സ്വീകരിക്കില്ലെന്നും രാജൻ പറഞ്ഞു. ഡോക്ട്ടർ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. ഡോക്ടർ റാമിനെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ല. രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നും രാജൻ ആരോപിച്ചു. അതുകാരണം കോടതിയെ സമീപിക്കാൻ കഴിയുന്നില്ല. തന്നെ കാണിച്ചത് പ്രിൻസിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങൾ മാത്രമാണ്. താൻ ആറുദിവസമായി ഡിഐജി, കമ്മീഷണർ ഓഫീസുകൾ കയറിയിറങ്ങുന്നു. മകന് നീതിയല്ല അനീതിയാണ് ലഭിക്കുന്നതെന്നും രാജൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *