ഇത്തിഹാദി’ൽ തിരക്കേറി

അബുദാബി : യു.എ.ഇ. ദേശീയ റെയിൽ യാത്രാട്രെയിൻ സർവീസിന് ദിനംപ്രതി സ്വീകാര്യത വർധിച്ച സാഹചര്യത്തിൽ തിരക്ക് വർധിച്ചു. തുടക്കത്തിൽ ഫുജൈറ-അബുദാബി റൂട്ടിലാണ് സർവീസ് ആരംഭിച്ചത്. താമസക്കാരും സന്ദർശകരും ഒരേപോലെ ഇത്തിഹാദ് സർവീസുകളിൽ യാത്രചെയ്യുന്നുണ്ട്. ഇത്തിഹാദ് ട്രെയിൻ സർവീസ് ആരംഭിച്ചതോടെ രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാരമേഖല കുതിക്കുമെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലുള്ളവരും അഭിപ്രായം പങ്കുവെച്ചു. യു.എ.ഇ. വിനോദസഞ്ചാരമേഖലാ വികസനത്തിന്റെ സുപ്രധാന ചുവടുവെപ്പായാണ് ഇത്തിഹാദ് റെയിൽ യാത്രാട്രെയിനിനെ വിലയിരുത്തുന്നത്. ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുന്നതിനൊപ്പം എമിറേറ്റുകൾക്കിടയിലുള്ള യാത്ര സുഗമമാക്കുകയും ചെയ്യുന്നു. പദ്ധതിയിലൂടെ നൂതനവും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗതശൃംഖലയിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുതിയ തൊഴിലവസരങ്ങളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *