റിയാദ്: സൗദി അറേബ്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ജോർജിയോസ് ഡോണിസ്. സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടത്തിയത്. ഫ്രഞ്ച് പരിശീലകൻ ഹെർവ് റെനാർഡ് പരസ്പര ധാരണയോടെ ടീമുമായി പിരിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് ജോർജിയോസ് ഡോണിസ് സ്ഥാനമേൽക്കുന്നത്.
യൂറോപ്പ്യൻ ഫുട്ബോളിലും സൗദി പ്രോ ലീഗിലും വലിയ പരിചയസമ്പത്തുണ്ട് ഡോണിസിന്. കൂടാതെ, AEK ഏഥൻസ്, PAOK FC , സൗദി ക്ലബ്ബ്കളായ അൽ ഹിലാൽ, അൽ വഹ്ദ, അൽ ഫത്ത്ഹ് , അൽ ഖലീജ് എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
Post Views: 3



