വിരുദുനഗർ: വിരുദുനഗർ പടക്ക നിർമ്മാണശാല സ്ഫോടനത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. തമിഴ്‌നാട് ചീഫ് സെക്രെട്ടറി, വിരുദുനഗർ എസ്പി എന്നിവർക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകാനാണ് കമ്മീഷന്റെ നിർദേശം. കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ 25 പേർക്കാണ് ജീവൻ നഷ്ടമായത്. 21 പേര് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടാതെ, ഗുരുതരമായി പരിക്കേറ്റ ആറുപേർ ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുകയാണ്. സ്ഫോടനം നടന്ന വനജ ഫയർ ഫാക്ടറി ഉടമ ഈശ്വരി, ഭർത്താവ് മുത്തുമണിക്ക്യം എന്നിവർ വിരുദുനഗർ കോടതിയിൽ കീഴടങ്ങിയിരുന്നു.
വിരുദുനഗർ പടക്ക നിർമ്മാണശാല സ്ഫോടനം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
