വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്; 8100 കോടി ഡോളറിന്റെ ഇടപാട്

മാധ്യമരംഗത്തും ലോകസിനിമയിലും വമ്പന്‍ പൊളിച്ചെഴുത്തിന് വഴിയൊരുക്കി പാരാമൗണ്ടുമായുള്ള ലയനത്തിന് അനുമതി നല്‍കി വാര്‍ണര്‍ ബ്രദേഴ്‌സ് ഓഹരി ഉടമകളുടെ യോഗം. 8100 കോടി ഡോളറാണ് പാരമൗണ്ട് ഇതിനായി മുടക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ മറ്റ് ബാധ്യതകള്‍ കൂടി കണക്കിലെടുത്താല്‍ ലയനത്തിന്റെ ആകെ മൂല്യം 11,100 കോടി ഡോളറിലെത്തും. സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധന കൂടി പൂര്‍ത്തിയായാല്‍ ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലയനങ്ങളിലൊന്നായി ഇത് മാറും. സ്‌കൈഡാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പാരാമൗണ്ട്.

അതേസമയം സിനിമ പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എച്ച്ബിഒ മാക്‌സും പാരാമൗണ്ട് പ്ലസും ഇനി ഒരു പ്ലാറ്റ്ഫോമായി മാറും. പേര് എന്ത് നല്‍കുമെന്ന് നിശ്ചയിച്ചിട്ടില്ലെങ്കിലും രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലെയും സിനിമകളും സീരീസുകളും ഒരിടത്ത് തന്നെ കാണാനാകും. എന്നാല്‍ ‘എച്ച്ബിഒ’ എന്ന ബ്രാന്‍ഡ് അതിന്റെ തനിമയോടെ തന്നെ നിലനിര്‍ത്തുമെന്ന് പാരാമൗണ്ട് സിഇഒ ഡേവിഡ് എലിസണ്‍ അറിയിച്ചു. ‘ഗെയിം ഓഫ് ത്രോണ്‍സ്’, ‘ഹാരി പോട്ടര്‍’, ‘ബാര്‍ബി’, ‘സൂപ്പര്‍മാന്‍’ തുടങ്ങിയ വാര്‍ണര്‍ ബ്രദേഴ്‌സ് ചിത്രങ്ങളും ‘ടോപ് ഗണ്‍’, ‘ടൈറ്റാനിക്’, ‘ഗോഡ്ഫാദര്‍’ തുടങ്ങിയ പാരാമൗണ്ട് ഹിറ്റുകളും ഇനി ഒരേ പ്ലാറ്റ്ഫോമിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *