ചെന്നൈ: തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഭിനയ രംഗത്തേക്ക് തിരികെ വരുന്നതായി സൂചന. ഉടൻ തന്നെ അദ്ദേഹം അഭിനയ രംഗത്തേക്കു തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 15 ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. ഉദയനിധിയുടെ അവസാന ചിത്രം ‘മാമന്നൻ’ ആയിരുന്നു. നിരൂപക ശ്രദ്ധയും വാണിജ്യ വിജയവും നേടിയ ഈ ചിത്രത്തിനുശേഷം തത്കാലം അഭിനയ രംഗത്തേക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. നിലവിൽ ഉദയനിധി പ്രതിപക്ഷ നേതാവാണ്. മന്ത്രിയെന്ന നിലയിലുള്ള തിരക്കും ഉത്തരവാദിത്വവും നിലവിൽ കുറവായ സാഹചര്യത്തിലാണ് അദ്ദേഹം അഭിനയ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നതെന്നാണ് വിവരം.
Related Posts
‘ഉയിർ’ ഒടിടിയിലേക്ക് എത്തുന്നു
റോഷന് മാത്യു പ്രധാന വേഷത്തിലെത്തിലെത്തുന്ന ചിത്രം ഉയിരിന്റെ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ ‘ഉയിര്’…
ധുരന്ധറിനെ പുകഴ്ത്തി പോസ്റ്റിട്ട് കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദ്; പിന്നാലെ വിമർശനം
കഴിഞ്ഞ വർഷം ബോളിവുഡിൽ നിന്നിറങ്ങി വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ധുരന്ധർ. രൺവീർ സിങ് നായകനായ ചിത്രം ആദിത്യാ ധർ…
‘പ്രേമലു 2’ ഉപേക്ഷിച്ചു, പകരം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എത്തുമെന്ന് ദിലീഷ് പോത്തന്
ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ നസ്ലെന് നായകനായി എത്തിയ പ്രേമലു. മികച്ച പ്രതികരണം…
