ഏഴരക്കോടിയുടെ ധനസഹായം വിതരണം ചെയ്ത് കേര; കാപ്പി കർഷകർക്കും ഉടൻ സഹായമെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ലോകബാങ്കിൻ്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര (കേരള ക്ലൈമറ്റ് റെസിലിയൻ്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ തോട്ടവിള കർഷകർക്ക് ഏഴരക്കോടി രൂപയിലധികം ധനസഹായം വിതരണം ചെയ്തു. റബ്ബർ ബോർഡ്, സ്പൈസസ് ബോർഡ്, കോഫി ബോർഡ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുനർനടീൽ പദ്ധതിയുടെ ഭാഗമായി റബ്ബർ, ഏലം വിളകൾക്കാണ് ധനസഹായം അനുവദിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 2,809 അപേക്ഷകർക്കായി 1,382.89 ഹെക്ടർ സ്ഥലത്തേക്ക് 7,51,16,693 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ശേഷിയുള്ള ഉന്നതനിലവാരത്തിലുള്ള തൈകളും കാലാവസ്ഥാ സഹിഷ്ണുതയുള്ള ഇനങ്ങളും ഉപയോഗിച്ച് പുനർനടീൽ നടത്തുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്, ഇതിലൂടെ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിച്ചുള്ള വിളവെടുപ്പ് ഉറപ്പാക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

യഥാക്രമം റബ്ബറിന് ഹെക്ടറിന് 75,000 രൂപ, ഏലത്തിന് ഒരു ലക്ഷം രൂപ, കാപ്പിക്ക് 1,10,000 രൂപ എന്നിങ്ങനെ പരമാവധി രണ്ടു ഹെക്ടറിനു വരെയാണ് പുനർനടീലിനായി ഗ്രാൻറ് അനുവദിക്കുന്നത്. റബ്ബർ കൃഷി മേഖലയിൽ ആകെ 2,263 അപേക്ഷകളിലായി 1,194.44 ഹെക്ടർ സ്ഥലത്തിന് 6,56,94,193 രൂപയാണ് വിതരണം ചെയ്തത്. ധനസഹായ വിതരണം ജില്ല തിരിച്ച്: തിരുവനന്തപുരം (178 പേർക്ക്), പത്തനംതിട്ട (351), കോട്ടയം (726), എറണാകുളം (448), മലപ്പുറം (334), കണ്ണൂർ (226). ഏലം കൃഷി മേഖലയിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള 546 അപേക്ഷകൾക്കായി 188.45 ഹെക്ടർ സ്ഥലത്തിന് 94,22,500 രൂപയാണ് അനുവദിച്ചത്.

ഏകദേശം 35,000 ഹെക്ടർ തോട്ടവിളകൾ പുനർനട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ വർഷം കൂടുതൽ കർഷകരിലേക്ക് ധനസഹായം എത്തിക്കുമെന്നും റബ്ബർ, ഏലം എന്നിവയോടൊപ്പം വയനാട് ജില്ലയിലെ കാപ്പി കർഷകർക്ക് കൂടി ഉടൻ സഹായധനം വിതരണം ചെയ്യുമെന്നും കേര സംസ്ഥാന പ്രൊജക്റ്റ് മാനേജ്മെൻ്റ് യൂണിറ്റ് അറിയിച്ചു. സംസ്ഥാനത്തെ ഏകദേശം 70,000 കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ശാസ്ത്രീയ കൃഷിരീതികൾ, നൂതന നടീൽ സാങ്കേതികവിദ്യകൾ, പുനർനടീലിനു ശേഷമുള്ള പരിപാലന മാർഗങ്ങൾ എന്നിവയിൽ കർഷകർക്ക് സൗജന്യ പരിശീലനവും നൽകിവരുന്നുണ്ട്.പുനർനടീലിനായി താൽപ്പര്യമുള്ള കർഷകർക്ക് https://www.keraplantation.kerala.gov.in എന്ന ഔദ്യോഗിക പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനുകളിലോ, കേരയുടെ റീജിയണൽ ഓഫീസുകളുമായോ 6282339434, 9037824036, 9037824049, 9037824086 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം. തോട്ടവിള കൃഷി പുനരുദ്ധരിച്ച് ഉയർന്ന വിളവും വരുമാനവും ഉറപ്പാക്കാനുള്ള പദ്ധതിയിൽ കർഷകർക്ക് പങ്കാളികളാകാവുന്നതാണ്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News