എൻസിബി ഉന്നത പദവിയിൽ മലയാളി; അഡീഷണൽ ഡയറക്ടറായി ഡോ. സി അനീസ് ചുമതലയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഉന്നത പദവിയിൽ മലയാളി ഐആർഎസ് ഉദ്യോഗസ്ഥൻ നിയമിതനായി. 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഡോ. സി. അനീസാണ് എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റത്.

നേരത്തെ കസ്റ്റംസ് ഇന്റലിജൻസിലും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലും സുപ്രധാന ചുമതലകൾ വഹിച്ച ശേഷമാണ് ഡോ. അനീസിന് ഈ സുപ്രധാന പദവിയിലേക്ക് നിയമനം ലഭിക്കുന്നത്. ഇന്ത്യ-പാകിസ്താൻ അതിർത്തി മേഖല കേന്ദ്രീകരിച്ച് രാജ്യത്തേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്ന മാഫിയാ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികൾ സ്വീകരിച്ചതിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇക്കാലയളവിൽ അതിർത്തി വഴി കടത്താൻ ശ്രമിച്ച വലിയ തോതിലുള്ള ലഹരിമരുന്ന് വേട്ടയ്ക്കാണ് ഇദ്ദേഹം നേരിട്ട് നേതൃത്വം നൽകിയത്.

അന്താരാഷ്ട്ര തലത്തിലും രാജ്യത്തെ പ്രതിനിധീകരിച്ച് മികവ് തെളിയിക്കാൻ ഡോ. അനീസിന് സാധിച്ചിട്ടുണ്ട്. ബ്രിക്സ്, ബിംസ്റ്റെക്, ആസിയാൻ, കൊളംബോ സെക്യൂരിറ്റി കൗൺസിൽ തുടങ്ങിയ പ്രമുഖ ആഗോള ഉന്നതതല വേദികളിൽ അദ്ദേഹം ഇന്ത്യൻ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. ഡോ. അനീസിന്റെ നേതൃത്വത്തിന് കീഴിൽ കസ്റ്റംസ് കെ-9 സ്ക്വാഡുകൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി നടത്തിയ പരിശോധനകളിൽ 600 കിലോഗ്രാമിലധികം മാരക ലഹരിവസ്തുക്കളാണ് പിടികൂടിയത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെയുള്ള എൻ.സി.ബിയുടെ നടപടികൾക്ക് ഡോ. സി. അനീസിന്റെ അനുഭവസമ്പത്ത് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News