തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിങ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നാളെ മുതൽ ടിക്കറ്റ് നൽകുമ്പോൾ സ്ത്രീ/പുരുഷൻ എന്ന് രേഖപ്പെടുത്തും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യം കണക്ക് അറിയുന്നതിന് വേണ്ടി കൂടിയാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമമാക്കി. ഇതിനായി ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായ മാറ്റങ്ങൾ ഐടി വിഭാഗം വരുത്തിയിട്ടുണ്ടെന്നാണ് വിവരം. വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് സൌജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പിലാക്കുന്നതിന് മുന്നോടിയായി എത്ര സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുവെന്നതിന്‍റെ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കാൻ ഈ പുതിയ ടിക്കറ്റിങ് സംവിധാനം സഹായകരമാകുമെന്നാണ് കണക്കുകൂട്ടൽ. മെയ് ഒൻപത് മുതൽ എല്ലാ ഡിപ്പോകളിലും ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Views: 3



