ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് കുവൈത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: 2026 മധ്യത്തിലെ നമ്പിയോയുടെ സൂചിക പ്രകാരം ജിസിസി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് കുവൈത്തിൽ. പർച്ചേസിങ് ശേഷിയിൽ ജിസിസി രാജ്യങ്ങളിൽ ഒന്നാമതും കുവൈത്താണ്. ജീവിതച്ചെലവ് സൂചികയിൽ 43.1 പോയിന്റാണ് കുവൈത്തിനുള്ളത്. സൗദി അറേബ്യയും ഒമാനുമാണ് തൊട്ടുപിന്നിൽ. അതേസമയം യുഎഇയിലാണ് മേഖലയിലെ ഏറ്റവും ഉയർന്ന ജീവിതച്ചെലവ് രേഖപ്പെടുത്തിയത്. അതേസമയം, പർച്ചേസിങ് ശേഷിയിൽ 175.8 സ്‌കോർ നേടിയാണ് കുവൈത്ത് ഗൾഫിൽ ഒന്നാമതെത്തിയത്. ഖത്തറിനും ഒമാനും മുമ്പിലാണ് രാജ്യം. ജീവിത നിലവാരത്തിൽ ജിസിസി രാജ്യങ്ങളിൽ കുവൈത്ത് നാലാം സ്ഥാനത്തും മേഖലയിൽ അഞ്ചാം സ്ഥാനത്തും ആഗോളതലത്തിൽ 34-ാം സ്ഥാനത്തുമാണ്. 158.6 പോയിന്റുകളാണ് നേടിയത്. സേഫ്റ്റി സൂചികയിൽ 67.6 ഉം ലോ ക്രൈം സൂചികയിൽ 32.4 ഉം ആണ് പോയിൻറ്. സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യുഎസ്, യുകെ തുടങ്ങിയ പ്രധാന രാജ്യങ്ങളെ കുവൈത്ത് മറികടന്നിട്ടുണ്ട്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News