തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം ചെയ്യാനാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിതരണം ചെയ്യാൻ മറ്റ് തടസ്സങ്ങൾ ഒന്നുമില്ല. കുത്തരി വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്ത് കൈമാറിയെന്നും ഓണം കഴിഞ്ഞാൽ ഉടൻ തുടർ നീക്കങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കുത്തരി വിതരണം ചെയ്യുന്നതിൽ യാതൊരു തടസ്സവും ഉണ്ടാകില്ല. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചുകൊണ്ട് ആ പദ്ധതി നടപ്പിലാകും. കേന്ദ്രത്തിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതി അക്കാര്യത്തിൽ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കൈകൊണ്ടത് ഉച്ചഭക്ഷണത്തിനായി സ്കൂൾ കുട്ടികൾക്ക് കുത്തരി വിതരണം ചെയ്യും എന്നുള്ളതായിരുന്നു.
Post Views: 5



