ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30 മുതൽ ഗതാഗതത്തിന് തുറന്നു നൽകും. അഞ്ച് കിലോമീറ്റർ നീളത്തിലാണ് ഹൈവേയിൽ പുതിയ പാതകൾ കൂട്ടിച്ചേർത്തത്. പുതിയ രണ്ട് ലൈനുകൾ കൂട്ടിച്ചേർത്തതോടെ ഈ മേഖലയിൽ എമിറേറ്റ്‌സ് റോഡിലെ പാതകളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയരും.

ഷാർജയിൽ നിന്ന് വാദി അൽ അമർദി പ്രദേശത്തേക്ക് പോകുന്ന ദിശയിലാണ് പുതിയ പാത. ദുബൈക്കും വടക്കൻ എമിറേറ്റുകൾക്കുമിടയിലെ ഗതാഗതം കൂടുതൽ വേഗത്തിലാക്കാനും തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ആർ.ടി.എ ഈ പദ്ധതി നടപ്പാക്കിയത്. പാതകളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയരുന്നതോടൊപ്പം റോഡിന്റെ ശേഷി മണിക്കൂറിൽ 12,000 വാഹനങ്ങളിൽ നിന്ന് 16,000 ആയി വർധിക്കും. 33 ശതമാനമാണ് ശേഷി ഉയരുന്നത്. തിരക്കേറിയ സമയങ്ങളിൽ യാത്രാസമയം 25 ശതമാനം വരെ കുറക്കാൻ ഇത് സഹായിക്കും. ദിവസവും ഇരുവശങ്ങളിലേക്കുമായി 2,40,000-ത്തിലധികം വാഹനങ്ങളാണ് കടന്നുപോകുന്ന ഹൈവേയാണ് എമിറേറ്റ്‌സ് റോഡ്. ദുബൈയെ വടക്കൻ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഹൈവയായതിനാൽ ഇതിലൂടെ യാത്ര സുഗമമാകുന്നത്. നിരവധി റെസിഡൻഷ്യൽ, വ്യവസായ, ലോജിസ്റ്റിക്സ് മേഖലകൾക്ക് ഗുണകരമാവുമെന്നും അധികൃതർ വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News