സലാലയിലെ ആദം-തുമ്രൈത്ത് റോഡിൽ ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: പ്രശസ്ത വിനോദസഞ്ചാര പാതയായ സലാലയിലെ ആദം-തുമ്രൈത്ത് റോഡിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേഖലയിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണ് ജാ​ഗ്രതാ നിർദേശമുള്ളത്. കാറ്റ് മൂലം കാഴ്ചപരിധി ​ഗണ്യമായി കുറയാമെന്നും ദേശീയ ദുരന്ത നിവാരണ മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു. പ്രദേശത്ത് ഇടിമിന്നലിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇന്നും നാളെയും ഒമാന്റെ മരുഭൂമി പ്രദേശങ്ങളെയും തുറസായ സ്ഥലങ്ങളെയും ഈ കാലാവസ്ഥാ വ്യതിയാനം ബാധിക്കും. അൽ വുസ്ത, ദോഫാർ പ്രവിശ്യകളിലെ മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ ഹൈവേകളിലും പൊടിക്കാറ്റ് വീശും.

ദോഫാർ പ്രവിശ്യയിലെ തീരദേശങ്ങളിലും സമീപത്തെ പർവതമേഖലകളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടവിട്ട് ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് പ്രവിശ്യകളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഹജർ പർവതനിരകളിൽ ശക്തമായ കാറ്റോടു കൂടിയ ഇടിമിന്നൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പുറമെ, രാത്രി വൈകിയും പുലർച്ചെയുമുള്ള സമയങ്ങളിൽ സൗത്ത് അൽ ശർഖിയ, അൽ വുസ്ത മേഖലകളിലും ഒമാൻ കടൽത്തീരങ്ങളിലും മൂടൽമഞ്ഞിന് സമാനമായ താഴ്ന്ന മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. നാളെയും സമാനമായ കാലാവസ്ഥ തുടരുമെന്നതിനാൽ റോഡ് മാർ​ഗം യാത്ര ചെയ്യുന്നവർ വേഗത കുറച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും മാത്രമേ വാഹനങ്ങൾ ഓടിക്കാവൂ എന്ന് അധികൃതർ കർശന നിർദേശം നൽകി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News