പൃഥ്വിരാജും പാർവതി തിരുവോത്തും വീണ്ടും ഒന്നിച്ചെത്തുന്നു; ‘ഐ നോബഡി’ അണിയറയിൽ ഒരുങ്ങുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റോഷാക്ക്’ ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐ നോബഡി’. പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ നോബഡി. ചിത്രത്തിന്റെ ടീസർ മെയ് 1 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പൃഥിരാജിന്റെ കരിയറിലെ വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്ന് കൂടിയാണ് ഐ നോബഡി.

പൃഥ്വി രാജിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയാണ്. വർഷങ്ങൾക്ക് ശേഷം വൈശാഖ്- പൃഥ്വി കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓണത്തിനാണ് ഖലീഫ തിയേറ്ററുകളിൽ എത്തുന്നത്. അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങി മികച്ച താരനിരയാണ് ഐ നോബഡി എന്ന ചിത്രത്തിന്റെ ഭാഗമാവുന്നത്.

ഇ4 എന്റർടൈൻമെന്‍റ്സിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുപ്രീയ മേനോനും മുകേഷ് ആർ. മേത്തയും സി. വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ നോബഡിയുടെയും രചന നിർവഹിക്കുന്നത്. സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ജോണറിലാണ് ചിത്രമൊരുങ്ങുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News