ലോഡ് ഷെഡിങ്ങ് അല്ല, വൈദ്യുതി നിയന്ത്രണം : കെ കൃഷ്ണന്‍കുട്ടി

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമാണ് ഉള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ്ങ് അല്ലെന്നും ഓവര്‍ലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ലോഡ് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് നിയന്ത്രണമെന്നും അല്ലാതെ കേരളം മുഴുവന്‍ ഇല്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

‘പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് വന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും വൈദ്യുതി ഉപഭോഗം കൂട്ടി. പാചകം വൈദ്യുത ഉപകരണങ്ങളില്‍ ആക്കി. വൈദ്യുതി നിയന്ത്രണം ലോഡ് കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രമാണ്. വൈദ്യുതി വാങ്ങാന്‍ കിട്ടാനില്ല. ഇന്ന് 200 മെഗാവാട്ട് കിട്ടാന്‍ സാധ്യത ഉണ്ടെന്നു പറയുന്നു’, കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *