തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് കേരളത്തിൽ വീണ്ടും രാഷ്ട്രീയ വിവാദം ശക്തമാകുന്നു. VEH ഗ്ലോബലുമായുള്ള വൈദ്യുതി വാങ്ങൽ കരാർ പകൽക്കൊള്ളയാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം. യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതിലാണ് പ്രധാന വിമർശനം. ടെൻഡർ നടപടികളോ റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് കരാറിലേക്ക് നീങ്ങിയതെന്നാണ് പിണറായി ചൂണ്ടിക്കാട്ടുന്നത്. കരാറിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതിയുടെ പത്ത് ശതമാനം പോലും ലഭിച്ചില്ലെന്നും പിണറായി […]
Tag: KSEB
പിണറായി സര്‍ക്കാരിന്റെ കാലത്തും ജിഎന്‍എയില്‍ നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജിഎന്‍എ-കെഎസ്ഇബി കരാറില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി. ഡി സതീശന്‍. ജിഎന്‍എയില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് വഴി ഹിമാചലില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനേക്കള്‍ 2,000 കോടിയുടെ ലാഭമാണ് സര്‍ക്കാരിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പീക്ക് അവറില്‍ ജിഎന്‍എയില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നീക്കമെന്ന പ്രതിപക്ഷ ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങി നല്‍കേണ്ടയാളാണ് താന്‍. പിണറായി സര്‍ക്കാരിന്റെ […]
മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചു; പുറത്താക്കിയവരെ തിരിച്ചെടുക്കാനും ധാരണ
തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫുമായി നടത്തിയ ചർച്ച വിജയിച്ചതോടെ കെഎസ്ഇബി മീറ്റർ റീഡർമാർ സമരം പിൻവലിച്ചു. മീറ്റർ റീഡർമാർ ഉന്നയിച്ച വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പ്രശ്നങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനമായി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ഇന്ന് നടന്ന ചർച്ചയിൽ വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു. ജോലിയിൽനിന്ന് പുറത്താക്കിയ മീറ്റർ റീഡർമാരെ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്. തൊഴിലാളികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും പരാതികളും […]
ഇന്നും നാളെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കിട്ടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. റിയല്‍ ടൈം മാര്‍ക്കറ്റിലും വൈദ്യുതി ലഭിക്കുന്നുണ്ട്. അതിനാല്‍ ഇന്നും നാളെയും നിയന്ത്രണങ്ങള്‍ ഇല്ലെന്ന് കെഎസ്ഇബിയുടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുത ഉപയോഗം താരതമ്യേന ഉയർന്ന നിലയിൽത്തന്നെയായിരുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കി. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. ഊർജ്ജിതമായ ശ്രമത്തെത്തുടർന്ന് ആന്ധ്രാപ്രദേശിൽ […]
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും. പവര്‍ എക്‌സ്‌ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെയാണ് നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയത്.600 മെഗാവാട്ടാണ് വൈദ്യുതിയില്‍ ഇന്ന് കുറവ് പ്രതീക്ഷിച്ചിരുന്നത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. ഇന്നലെയും സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവന്നിരുന്നില്ല. അതേസമയം സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് […]
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് കുതിക്കുന്നു. പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്. ഊർജ്ജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ പകൽസമയത്ത് ആക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവ് ഇറക്കി. വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങി കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി സോളാർ സമയങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. സർക്കാർ ഓഫീസുകളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് നിർദേശമുണ്ട്. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കണം. […]
തൃപ്പൂണിത്തുറയിൽ ട്രാൻസ്ഫോമറുകളിൽ നിന്ന് ഫ്യൂസ് ഊരി സാമൂഹിക വിരുദ്ധർ
കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ എറണാകുളം തൃപ്പൂണിത്തുറയില്‍ വൈദ്യുതി തടസ്സപ്പെടുത്തി സാമൂഹിക വിരുദ്ധര്‍. വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലെ രണ്ട് ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നാണ് ഫ്യൂസ് ഊരിയത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ഒന്നര മണിക്കൂറില്‍ ഏറെ വൈദ്യുതി തടസപ്പെട്ടു. സംഭവത്തില്‍ കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കി. വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ കെഎസ്ഇബിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു. വെള്ളക്കിനാവിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഊരിമാറ്റിയ ഫ്യൂസ് തോട്ടില്‍ […]
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത കാരണങ്ങൾ വിശദീകരിച്ച് KSEB
തിരുവനന്തപുരം: സംസ്ഥാനത്ത് പതിവായുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തില്‍ വ്യാപക ജനരോഷമുയരവേ, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിശദീകരിച്ച് കെഎസ്ഇബി. കാലാവസ്ഥാ മാറ്റത്തിന്റെ സ്വാധീനം, അണക്കെട്ടുകളിലെ ജലനിരപ്പ്, ദേശീയ വൈദ്യുതി ലഭ്യതയിലെ കുറവ് തുടങ്ങിയ കാരണങ്ങളാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ട് ദിവസം പലതവണ തടസ്സമുണ്ടാകുന്നുവെന്നും വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥാമാറ്റത്തിന്റെ സ്വാധീനം വൈദ്യുതി ലഭ്യതയെ കാര്യമായി ബാധിച്ചെന്ന് കെഎസ്ഇബി പറയുന്നു. എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞു. അന്തരീക്ഷ താപനില വര്‍ധിച്ചു. വൈകുന്നേരം ആറ് മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. പവര്‍ […]
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത് യു എന്ന കെഎസ്ഇബിയുടെ ആപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തനം സാധ്യമാകുക. വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈൽ ഫോണിൽ എസ്എംഎസ് ആയി എത്തും. നാളെ ഉച്ചയോടെ സംസ്ഥാനം മുഴുവൻ സംവിധാനം നിലവിൽ വരും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷണം വിജയകരമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി പോകുന്നതിന് ഒന്നര മണിക്കൂര്‍ മുൻപ് വരെ ഉപഭോക്താവിന് അറിയാനുള്ള സംവിധാനമാണിത്. ആപ്പിനെ ഔട്ടേജ് മാനേജ്മെന്‍റ് സിസ്റ്റവുമായി ബന്ധപ്പെടുത്തിയിരുന്നു. ഓഎംസിൽ നിന്നാണ് ഉപഭോക്താക്കള്‍ക്ക് സന്ദേശം […]
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി. 800 മുതല്‍ 900 മെഗാവാട്ട് വരെ ഉപഭോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വൈകുന്നേരം 6.30 -നും 12.30-നുമിടയില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.കൂടിയ വിലക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്‌സ്‌ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ലെന്നതിനാല്‍ രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനാണ് കെ എസ് ഇ ബി നീക്കം. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് വിവരം. വൈകിട്ട് ആറ് മുതല്‍ […]
