Tag: KSEB

കെഎസ്ഇബിക്ക് കീഴിലുള്ള 5 ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ഇബിക്ക് കീഴിലുള്ള 5 ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ്. ഇടുക്കിയിലെ 3 ഡാമുകളിൽ റെഡ് അലർട്ട്. കല്ലാർകുട്ടി,ലോവർ പെരിയാർ ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇരട്ടയാറിന്റെ ഷട്ടറുകൾ തുറന്നിട്ടില്ല.തൃശൂർ പെരിങ്ങൽകുത്ത് ഡാമിലും കോഴിക്കോട് കുറ്റ്യാടി ഡാമിലും റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ഇരു ഡാമുകളിൽ നിന്നും നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. അതിനിടെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ […]
Read more

അതിശക്തമായ മഴ; വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25 കോടി രൂപയുടെ നഷ്ടം

തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി.യുടെ കണക്ക്. വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻനാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 2892 ട്രാൻസ്‌ഫോർമറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെൻഷൻ പോസ്റ്റുകളും 2599 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 248 ഇടങ്ങളിൽ ഹൈ ടെൻഷൻ ലൈനും 7212 ഇടങ്ങളിൽ ലോ ടെൻഷൻ ലൈനും പൊട്ടിവീണു. 233 ട്രാൻസ്‌ഫോർമറുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിതശ്രമം സംസ്ഥാന […]
Read more

കോഴിക്കോട് ശക്തമായ മഴ: കെ.എസ്.ഇ.ബി.യുടെ വൈദ്യുതി സുരക്ഷാ ജാഗ്രതാ നിർദേശം

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി നിർദേശം നൽകി. ടോൾ ഫ്രീ കസ്റ്റമർ കെയർ- 1912, വാട്സ്ആപ്പ്: 9496001912, വൈദ്യുതി അടിയന്തര സേവനത്തിനു 9496010692 എന്നീ നമ്പറുകളിൽ പരാതികളും അടിയന്തര വിവരങ്ങളും അറിയിക്കാം. പൊട്ടിവീണ വൈദ്യുതി കമ്പികൾ, തകരാറിലായ ലൈനുകൾ, വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഒരു കാരണവശാലും സമീപിക്കുകയോ സ്പർശിക്കുകയോ ചെയ്യരുത്. അത്തരം സാഹചര്യങ്ങൾ കണ്ടാൽ മറ്റുള്ളവരെയും അപകടമേഖലയിൽ […]
Read more

സംസ്ഥാനത്ത് ഇന്നും ഭാ​ഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 300 മെഗാവാട്ട് വരെ കൂടാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നും ഭാ​ഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണത്തിന് സാധ്യതയുണ്ട്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ […]
Read more

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി. പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ […]
Read more

പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്. വിരിപ്പാടം ഇടശ്ശരികോളിലാണ് സംഭവം. ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

സോളാർ ഉത്പാദകരിൽ നിന്ന് അമിതമായി ഈടാക്കിയ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ നൽകാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതി ഉത്പാദകരായ ഉപഭോക്താക്കളിൽ നിന്നും അമിതമായി ഈടാക്കിയ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക തിരികെ നൽകാൻ കെഎസ്ഇബി ഉത്തരവിറക്കി. പുതിയ പരിഷ്കരണ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒരു മാസത്തെ ശരാശരി ബിൽ തുകയുടെ ഇരട്ടി (രണ്ട് മടങ്ങ്) മാത്രമായിരിക്കും ഇനി മുതൽ സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കുക. നിലവിൽ ഇതിനേക്കാൾ കൂടുതൽ തുക ഡിപ്പോസിറ്റായി അടച്ചിട്ടുള്ള എല്ലാ ഉപഭോക്താക്കൾക്കും അധിക തുക പൂർണ്ണമായും തിരികെ ലഭിക്കും. അടുത്ത രണ്ട് ബില്ലുകളിൽ ക്രമീകരിക്കും; ബാക്കി തുക […]
Read more

വ്യാപകമായ മഴ ലഭിച്ചു; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചു. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 82.25ദശലക്ഷം യൂണിറ്റാണ്. ഉൽപാദനം 10.59 ദശലക്ഷം യൂണിറ്റ്. ഇറക്കുമതി 71.66ദശലക്ഷം യൂണിറ്റും ഉയർന്ന ആവശ്യകത 4410 മെഗാവാട്ട് ആണ്. […]
Read more

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ 400 മുതല്‍ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭിച്ചതിനെ തുടര്‍ന്നാണ് വൈദ്യുതി ആവശ്യകത കുറഞ്ഞത്. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമായതിനാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞതായും കെ.എസ്.ഇ.ബി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 83.41 ദശലക്ഷം യൂണിറ്റായിരുന്നു. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം 8.91 ദശലക്ഷം യൂണിറ്റും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 4,277 മെഗാവാട്ടുമായിരുന്നു. വൈദ്യുതി […]
Read more

കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി വിഫലമായി; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

തിരുവനന്തപുരം: കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കണ്ടില്ല. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരു‍ന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ […]
Read more

Recent News