തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് കേരളത്തിൽ വീണ്ടും രാഷ്ട്രീയ വിവാദം ശക്തമാകുന്നു. VEH ഗ്ലോബലുമായുള്ള വൈദ്യുതി വാങ്ങൽ കരാർ പകൽക്കൊള്ളയാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം. യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതിലാണ് പ്രധാന വിമർശനം. ടെൻഡർ നടപടികളോ റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് കരാറിലേക്ക് നീങ്ങിയതെന്നാണ് പിണറായി ചൂണ്ടിക്കാട്ടുന്നത്. കരാറിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതിയുടെ പത്ത് ശതമാനം പോലും ലഭിച്ചില്ലെന്നും പിണറായി […]
Tag: Electricity
‘വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കുന്നു’; പി. ജയരാജന്‍
പത്തനംതിട്ട: ജിഎന്‍എ കരാറില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കുകയാണെന്നും ആവശ്യമായ വൈദ്യുതി ഉണ്ടായിട്ടും കൃത്രിമമായ വൈദ്യുതിക്ഷാമം സൃഷ്ടിച്ചെന്നും പി. ജയരാജന്‍ ആരോപിച്ചു. മുന്നണിഭരണത്തില്‍ പാലിക്കേണ്ട മര്യാദ മുഖ്യമന്ത്രി വി ഡി സതീശന്‍ പാലിച്ചില്ലെന്നും പി ജയരാജന്‍ പറഞ്ഞു. കേരളത്തിലെ സതീശന്‍ സര്‍ക്കാര്‍ ആറ് മാസത്തിനകം കൂട്ടുത്തരവാദിത്തം ഇല്ലാത്ത സര്‍ക്കാര്‍ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കൂട്ടുത്തരവാദിത്തം വേണമെന്നത് ഭരണഘടനാപരമായ കാര്യമാണ്. ഞാനൊന്നുമറിയില്ല, […]
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി
കോട്ടയം: കേരളത്തിലെ രൂക്ഷമായ ഊർജപ്രതിസന്ധി പരിഹരിക്കാൻ നിർണായക ഇടപെടലുമായി പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. കുമരകത്ത് നടന്ന യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തതായി കെ സി വേണുഗോപാൽ അറിയിച്ചു. കായംകുളം എൻടിപിസി താപവൈദ്യുതി നിലയത്തിന്റെ വികസനമാണ് പ്രധാനമായും ചർച്ചയായത്. ഏകദേശം 300 ഏക്കർ സ്ഥലം നൽകിയിട്ടും ഇവിടെ ആവശ്യമായ രീതിയിൽ വൈദ്യുതി ഉൽപ്പാദനം നടക്കുന്നില്ലെന്നാണ് കെ സി വേണുഗോപാലിന്റെ വിമർശനം. മാത്രമല്ല, വർഷംതോറും 100 കോടി രൂപ കേരളം എൻടിപിസിക്ക് നൽകുന്നുമുണ്ട്. സോളാർ വൈദ്യുതി രാത്രിയിലും […]
വിജയ് സര്‍ക്കാര്‍ എന്തിനാണ് 41.50 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്ന് എം.കെ സ്റ്റാലിൻ
ചെന്നൈ: കേരളത്തിന് യൂണിറ്റിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമെങ്കില്‍ തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ എന്തിനാണ് 41.50 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ വൈദ്യുതി ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യത്തിന്റെ മാറ്റത്തിന് കാരണമായ വൈദ്യുതി വാങ്ങല്‍ തര്‍ക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വിജയ് സര്‍ക്കാരിനെതിരെ സ്റ്റാലിന്‍ രംഗത്തെത്തിയത്. കേരളത്തിന് യൂണിറ്റിന് 8.64 രൂപ, 12.50 രൂപ, 14.50 രൂപ നിരക്കുകളില്‍ […]
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് കുതിക്കുന്നു. പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്. ഊർജ്ജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ പകൽസമയത്ത് ആക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവ് ഇറക്കി. വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങി കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി സോളാർ സമയങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. സർക്കാർ ഓഫീസുകളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് നിർദേശമുണ്ട്. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കണം. […]
വൈദ്യുത പ്രതിസന്ധി താൽക്കാലികമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി താൽക്കാലികമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എട്ട് സംസ്ഥാനങ്ങളുമായി കേരളസർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപഭോഗം കൂടിയതും ഉത്പാദനം കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. സ്റ്റോറേജ് സംവിധാനമില്ലാത്തതും പ്രശ്‌നമാണ്. 2500 മെഗാവാട്ടിലേറെ സോളാർ ഊർജം ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ അത് സംഭരിക്കാനുള്ള ബാറ്ററി സംവിധാനങ്ങൾ നമുക്കില്ല. സോളാർ ഊർജം സംഭരിക്കുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ ലഭ്യമാക്കും. […]
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം. ഇക്കാര്യത്തിൽ അനുമതി തേടി കെഎസ്ഇബി ഇന്ന് സർക്കാരിന് കത്ത് നൽകും. അതേസമയം, വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടു. വൈദ്യുതി രംഗത്തെ വിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. അതിനിടെ, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാന്മാരെ കണ്ടു. വൈദ്യുതിക്കായി ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയും മറ്റ് സംസ്ഥാനങ്ങളെ […]
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത കാരണങ്ങൾ വിശദീകരിച്ച് KSEB
തിരുവനന്തപുരം: സംസ്ഥാനത്ത് പതിവായുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തില്‍ വ്യാപക ജനരോഷമുയരവേ, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിശദീകരിച്ച് കെഎസ്ഇബി. കാലാവസ്ഥാ മാറ്റത്തിന്റെ സ്വാധീനം, അണക്കെട്ടുകളിലെ ജലനിരപ്പ്, ദേശീയ വൈദ്യുതി ലഭ്യതയിലെ കുറവ് തുടങ്ങിയ കാരണങ്ങളാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ട് ദിവസം പലതവണ തടസ്സമുണ്ടാകുന്നുവെന്നും വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥാമാറ്റത്തിന്റെ സ്വാധീനം വൈദ്യുതി ലഭ്യതയെ കാര്യമായി ബാധിച്ചെന്ന് കെഎസ്ഇബി പറയുന്നു. എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞു. അന്തരീക്ഷ താപനില വര്‍ധിച്ചു. വൈകുന്നേരം ആറ് മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. പവര്‍ […]
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി. 800 മുതല്‍ 900 മെഗാവാട്ട് വരെ ഉപഭോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വൈകുന്നേരം 6.30 -നും 12.30-നുമിടയില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.കൂടിയ വിലക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്‌സ്‌ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ലെന്നതിനാല്‍ രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനാണ് കെ എസ് ഇ ബി നീക്കം. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് വിവരം. വൈകിട്ട് ആറ് മുതല്‍ […]
വൈദ്യുതി നിയന്ത്രണം ഈ മാസവും തുടരുമെന്ന് വിവരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസവും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വിവരം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സെപ്റ്റംബര്‍ മാസവും ഇരുട്ടില്‍ ആകുമെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. പവര്‍ കട്ട് തുടരാനാണ് ആലോചന. രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കുമെന്നാണ് ലഭിക്കുവന്ന വിവരം. ടെന്‍ഡര്‍ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി കിട്ടാനുള്ള കരാര്‍ ലഭിച്ചില്ല എന്നതും പ്രതിസന്ധിയാണ്.കൂടിയ വിലയ്ക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്‌സ്‌ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ല. രാജ്യത്തെ താപനിലയങ്ങള്‍ വൈദ്യുതി ഉല്‍പാദനം കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ലോഡ്‌ഷെഡ്ഡിങ് പരമാവധി […]
