വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ആശ്വസിക്കാം; ഒമാനിലെ മുഗ്‌സൈൽ റോഡും പാലവും തുറന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് കുതിച്ചുചാട്ടവുമായി മുഗ്‌സൈൽ റോഡും പാലവും ഗതാഗതത്തിനായി തുറന്നു. ഖരീഫ് സീസണിൽ ദോഫാറിലെത്തുന്ന വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ആശ്വാസമേകുന്ന പാതയാണിത്. റഖ്യൂത്ത്, ദൽഖൂത് എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും.

സലാലയിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് പരിഹാരമായാണ് മുഗ്‌സൈൽ പദ്ധതി യാഥാർഥ്യമായിരിക്കുന്നത്. പ്രവാസികൾക്കും സഞ്ചാരികൾക്കും പൗരന്മാർക്കും ഒരുപോലെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. പുതിയ റോഡും പാലവും തുറന്നതോടെ, ദോഫാറിലെ പ്രധാന വിലായത്തുകളായ റഖ്യൂത്ത്, ദൽഖൂത് എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇനി കൂടുതൽ വേഗത്തിലും പ്രയാസരഹിതമാകും.

പദ്ധതിയുടെ പ്രധാന ആകർഷണം 540 മീറ്റർ നീളമുള്ള പാലമാണ്. 12 മീറ്റർ ഉയരമുള്ള 17 തൂണുകളിലും രണ്ട് വശങ്ങളിലെ പില്ലറുകളിലുമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളായ മുഗ്‌സൈൽ വാട്ടർഫ്രണ്ട്, മർനീഫ് ഗുഹ, ബ്ലോഹോളുകൾ എന്നിവിടങ്ങളിലേക്ക് സുരക്ഷിതമായി എത്തിച്ചേരാൻ ഭൂഗർഭ തുരങ്കവും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നത്. അലങ്കാരപ്പണികളും മറ്റ് അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന പദ്ധതിയുടെ അടുത്ത ഘട്ടം അടുത്ത വർഷം ആദ്യ പാദത്തോടെ പൂർണ്ണമായും പൂർത്തിയാകും. ഖരീഫ് സീസൺ സജീവമായിരിക്കുന്ന സമയത്ത് പുതിയ റോഡും പാലവും വിനോദസഞ്ചാര മേഖലയ്ക്ക് കരുത്താകും.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News