ഡൽഹി : സന്തോഷത്തോടെയും സമാധാനത്തോടെയുമിരിക്കുന്നത് മാനസികാരോഗ്യത്തിനു മാത്രമല്ല ശാരീരികാരോഗ്യത്തിനും പ്രധാനമാണ്. ശുഭാപ്തിവിശ്വാസികളായിരിക്കുന്നവർക്ക് ആയുസ്സ് കൂടുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഹാർഡ്വാർഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. എംഐടി പ്രസ് റീഡർ എല്ല ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിരാശരായ ആളുകളെ അപേക്ഷിച്ച് ശുഭാപ്തിവിശ്വാസമുള്ളവർ 11-15 ശതമാനം വരെ കൂടുതൽ കാലം ജീവിക്കാൻ സാധ്യതണ്ടെന്ന് പഠനം പറയുന്നു. ഇക്കൂട്ടരിൽ ഹൃദയാരോഗ്യവും ശ്വാസകോശാരോഗ്യവും മെറ്റബോളിസവും മെച്ചപ്പെട്ടിരിക്കുന്നതാണി് ഇതിനു കാരണമെന്ന് ഗവേഷകർ പറയുന്നു.
ഏകദേശം 90 വർഷം നീണ്ട പഠനത്തിലാണ് ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ സന്തോഷവും ആയുസ്സും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. സന്തോഷത്തിന്റെ ഏറ്റവും പ്രധാന ഘടകം പണമോ വിജയമോ അല്ല മറിച്ച് ഒരാളുടെ അടുത്ത ബന്ധങ്ങളുടെ ആഴമാണെന്ന് പഠനം പറയുന്നു. ശക്തമായ വൈകാരിക പിന്തുണയുള്ള ആളുകൾ കൂടുതൽ കാലം ജീവിക്കുന്നുവെന്നാണ് പഠനം പറയുന്നത്.



