ചെന്നിത്തലയുടെ കാര്യത്തിൽ സസ്പെൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിന് മേലുള്ള തർക്കം അവസാനിച്ചെങ്കിലും, കോൺഗ്രസിന് തലവേദനയായി മന്ത്രിസ്ഥാനത്തിന് മേലുള്ള തർക്കം. മുഖ്യമന്ത്രി കസേര ലഭിക്കാതെ പോയതോടെ ഇടഞ്ഞ്, പിന്നീട് അനുനയത്തിലേക്കെത്തിയ രമേശ് ചെന്നിത്തല പക്ഷം ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇന്ന് വീണ്ടും സംസാരിക്കും. ഇന്നലെ ചെന്നിത്തലയെ സതീശൻ വീട്ടിലെത്തി കണ്ടിരുന്നു. മന്ത്രിസഭയിൽ അംഗമാകണമെന്ന് സതീശൻ ചെന്നിത്തലയോട് അഭ്യർത്ഥിച്ചു. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുക്കുകയും ചെയ്തു. നേരത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പാണ് ചെന്നിത്തല കൈകാര്യം ചെയ്തിരുന്നത്. അതിനാൽ ആഭ്യന്തരത്തിൽ കുറഞ്ഞതൊന്നിലും വഴങ്ങില്ലെന്ന നിലപാടിലുറച്ചാണ് ചെന്നിത്തല പക്ഷം നിൽക്കുന്നത്.

നേരത്തെ ഒരു ഘട്ടത്തിൽ മന്ത്രി സ്ഥാനത്തേക്കില്ലെന്ന നിലപാട് ചെന്നിത്തല സ്വീകരിച്ചേക്കുമെന്ന വിവരം പുറത്ത് വന്നിരുന്നു. ചെന്നിത്തല മന്ത്രിസഭയിൽ വേണമെന്ന് ഘടക കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്. യു. ഡി. എഫ് മുന്നണിയുടെ കരുത്തിനും ഭരണമികവിനും ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നാണ് ഘടകകക്ഷികളുടെ ആവിശ്യം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News