ഐസി ബാലകൃഷ്ണന്റെ മന്ത്രിസ്ഥാനം: രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഇമെയില്‍ അയച്ച് ഊര് മുപ്പൻമാർ

സുൽത്താൻബത്തേരി: വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്. ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു.

പ്രാദേശിക തലത്തിൽ ശക്തമായ സ്വാധീനമുള്ള നേതാവായ ഐ.സി. ബാലകൃഷ്ണനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഈ നീക്കം. വയനാട്ടിലെ രാഷ്ട്രീയവും വികസന ആവശ്യങ്ങളും മുൻനിർത്തിയാണ് ഈ ആവശ്യം ഉയരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇപ്പോൾ കോൺഗ്രസ് അകത്ത് മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെ, ഇത്തരം ജനാവശ്യങ്ങൾ ഹൈക്കമാൻഡിന്റെ തീരുമാനം സ്വാധീനിക്കുമോയെന്നത് ശ്രദ്ധേയമാണ്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്. മൂന്നാം തവണയാണ് വയനാട് സുൽത്താൻബത്തേരി നിയോജക മണ്ഡലത്തിൽ നിന്നും IC ബാലകൃഷ്ണൻ ജനിവിധിതേടി നിയമസഭയിലെത്തുന്നത്. ഇതും മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കാനുള്ള മറ്റൊരു കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *