Tag: Ayodhya Ram Temple

അയോധ്യ സംഭാവന കൊള്ള; അന്വേഷണത്തിന് ഇഡി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. അഞ്ച് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ പരിശോധിക്കും. എഫ്ഐറിന്റെ അടിസ്ഥാനത്തിലാകും പരിശോധന നടത്തുക. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലെ പ്രധാന പ്രതിയായ അവനാശ് ശുക്ളയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രതിയായ അവിനാഷ് ശുക്ലയെ ചൊവ്വാഴ്ച പോലീസ് രണ്ട് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ മോഷണം നടത്തിയതിന്റെ ചുരുളഴിഞ്ഞത്. കാണിക്കപ്പണം എണ്ണുന്ന മുറിയിലെ സിസിടിവി […]
Read more

‘അമിത് ഷാ വോട്ട് പിടിക്കാനായി രാമക്ഷേത്രത്തെ ഉപയോഗിക്കുന്നു’; കെജ്‌രിവാൾ

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം സമർപ്പിച്ചതിനുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്തുകൊണ്ട് അവിടെ സന്ദർശനം നടത്തിയില്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായി. അമിത് ഷാ ഇതുവരെ രാമക്ഷേത്രത്തിൽ പോയിട്ടില്ല. രാമക്ഷേത്രം സ്ഥാപിച്ചിട്ട് 891 ദിവസമായിട്ടും അദ്ദേഹം ശ്രീരാമന്റെ പാദങ്ങൾ തൊടാൻ പോലും ഒരിക്കൽ പോലും ക്ഷേത്രം സന്ദർശിച്ചിട്ടില്ല എന്നും കെജ്‌രിവാൾ അവകാശപ്പെട്ടു. രാമനെ പുകഴ്ത്താനും വോട്ട് ചോദിക്കാനായി രാമക്ഷേത്രത്തെ ഉപയോഗിക്കാനും കഴിയുന്ന വ്യക്തിയ്ക്ക് എന്തുകൊണ്ട് അവിടെ പോകാൻ […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; പ്രതികളുടെ വീടുകളിൽ റെയ്ഡ്

അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണ സംഭാവന ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി പൊലീസ്. കേസിലെ എട്ട് പ്രതികളുടെയും വീടുകളിൽ അയോധ്യ പൊലീസ് ഒരേസമയം റെയ്ഡ് നടത്തി. മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ അവിനാഷ് ശുക്ല, ലവ് കുഷ് മിശ്ര, രാമശങ്കർ യാദവ് എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ക്രമക്കേട് ആരോപിക്കപ്പെട്ട എട്ട് പേരും നിലവിൽ ജൂൺ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതേസമയം തട്ടിപ്പ് വിവരം ട്രസ്റ്റ് നേരത്തെ അറിഞ്ഞിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ക്ഷേത്രത്തിലെ ധനസമാഹരണത്തിൽ ക്രമക്കേട് നടന്ന […]
Read more

അയോധ്യ സംഭാവന തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാല്‍

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ക്ഷേത്ര കൊള്ളയുടെ വ്യാപ്തി പുറത്തുകൊണ്ടുവരാന്‍ സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ കഴിയൂ. ഹിന്ദുമതത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനായി ബിജെപിയും ആര്‍എസ്എസും ഉപയോഗിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ മറവിലാണ് ഇപ്പോൾ ഭക്തരുടെ സംഭാവന കൊള്ളയടിച്ചിരിക്കുന്നത്.ഭക്തരുടെ വികാരങ്ങളെ പൂര്‍ണ്ണമായും പരിഹസിക്കുകയാണ് സ്വയം പ്രഖ്യാപിത […]
Read more

അയോധ്യ സംഭാവന തട്ടിപ്പ്; ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു

ലക്നൗ: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി രാജിവെച്ചു. ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചു. ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന് എസ്ഐടി റിപ്പോർട്ടിൽ നിർദേശം നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ കേസിൽ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ചമ്പത് റായുടെ സഹായി ടിന്നു യാദവിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടികളുടെ താക്കോൽ ടിന്നു യാദവിൻ്റെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു. ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധമുള്ള […]
Read more

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; എട്ട് പേർ പിടിയിൽ

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ പ്രതികളായ എട്ട് പേരെ പിടികൂടി യുപി പൊലീസ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മൂന്ന് ജീവനക്കാരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുടെ അടുത്ത സഹായി അടക്കം എട്ട് ജീവനക്കാരാണ് കേസിലെ പ്രതികള്‍. ഇവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇവരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ടിനു യാദവ്, അനിരല്‍പ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് യാദവ്, സുഭാഷ് ശ്രീവാസ്തവ, അവിനാശ് ശുക്ല, […]
Read more

അയോധ്യ രാമക്ഷേത്രത്തിലെ കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ റിപ്പോർട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. അതിനിടെ അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകി. ദൈനംദിന ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ഏറ്റെടുത്തു. ശശാങ്ക് ത്രിപാഠിക്ക് ആണ് ചുമതല. കാണിക്ക എണ്ണുന്നതിലും മാറ്റം വരുത്തി. മേശയിൽ വച്ച് പണം എണ്ണരുത്. തറയിൽ പരവതാനി വിരിച്ച് അതിൽ പണം എണ്ണണം. ഭണ്ഡാരത്തിൽ നിന്ന് പണം മാറ്റുമ്പോഴും എണ്ണുമ്പോഴും […]
Read more

അയാധ്യയിലെ സംഭാവന തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: അയാധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി. അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജിക്കാര്‍. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ഭരണത്തിലും പ്രവര്‍ത്തനത്തിലും ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ക്ഷേത്രത്തില്‍ നിയന്ത്രണ, മേല്‍നോട്ട, ഓഡിറ്റ് സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും ട്രസ്റ്റിനും നിര്‍ദേശം […]
Read more

അയോധ്യക്ക് പിന്നാലെ മഥുര ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി. നടപടിയാവശ്യപ്പെട്ട് രക്തം കൊണ്ട് ക്ഷേത്രത്തിലെ പൂജാരിയും മഥുര ക്ഷേത്രഭൂമി കേസിലെ പരാതിക്കാരനുമായ ദിനേഷ് ഫലഹരി മഹാരാജ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ്. വഴിപാടിൽ നിന്നുള്ള വരുമാനവും സ്വർണ്ണം, വെള്ളി ആഭരണങ്ങളും തട്ടിയെടുക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി 1000 കോടിയുടെ അവിഹിത സ്വത്തുണ്ടാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ട്രസ്റ്റ് രം​ഗത്തെത്തിയിട്ടുണ്ട്. 20 ലക്ഷം രൂപ ആവശ്യപ്പെട്ടത് നൽകാത്തിലുള്ള […]
Read more

അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ക്ഷേത്രത്തിന്‍റെ സംഭാവന രേഖകളിൽ നിന്ന് 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ രാംലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ കർമ്മങ്ങൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം ഈ വെള്ളി കട്ടകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അനുബന്ധ രേഖകളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെങ്കിലും, ഇവ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ […]
Read more

Recent News