Tag: Nipah

ഒടുവിൽ ആശ്വാസം; നിപ ബാധിച്ച് ഐസിയുവിലായിരുന്ന രോഗിയെ റൂമിലേക്ക് മാറ്റി

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. 43 കാരനായ ഫറോക്ക് സ്വദേശി ജൂൺ 9 -ാം തീയതി മുതൽ വെൻ്റിലേറ്ററിലായിരുന്നു. അതീവ ഗുരുതര നിലയിൽ ജൂൺ 11 നാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. ആവർത്തിച്ച് ചെയ്ത രണ്ടു ടെസ്റ്റുകൾ നെഗറ്റീവ് ആയ ശേഷം ജൂലൈ 7 -ാം തീയതി ഐസോലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് ഐസിയു വിലേക്ക് മാറ്റി. ഇപ്പോൾ സംസാരിക്കാനും ഭക്ഷണം […]
Read more

നിപ: ഗുരുതരാവസ്ഥയായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട്: നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി. 43 കാരനായ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇയാളുടെ നിപ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. നേരത്തെ രാമനാട്ടുകര മുനിസിപ്പാലിറ്റി 5 -ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചിരുന്നു. ജൂൺ 11 ന് റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്. കൺടൈൻമെന്‍റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം […]
Read more

സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിഞ്ഞു; രോഗം നിയന്ത്രിക്കാനായെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നിപ ഭീതി പൂർണമായും ഒഴിഞ്ഞു. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി 5 -ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂൺ 11 ന് റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്. കൺടൈൻമെന്‍റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാനായി. ഒന്നിലധികം പേരിലേക്ക് രോഗം പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന് സാധിച്ചതായും മന്ത്രി […]
Read more

നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ നെഗറ്റീവായത്. എന്നാൽ, ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനാൽ യുവാവ് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ തുടരും. പ്രോട്ടോക്കോളിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂണെയിലേക്ക് അയക്കും. ഇക്കഴിഞ്ഞ പത്താം തീയതിയാണ് രാമനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്.
Read more

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല, നിപ ആശങ്ക ഒഴിഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് 10 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5, കോഴിക്കോട് 4, വയനാട് 1 എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (30), തിരുവനന്തപുരം […]
Read more

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്: കോഴിക്കോട്ടെ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി. കേന്ദ്ര സംഘത്തിന്റെ പരിശോധന കഴിഞ്ഞു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. കാടുകളുടെ ഏറ്റവും അടുത്ത് നിൽക്കുന്ന ജില്ലകളാണ് പാലക്കാട്, മലപ്പുറം ,കോഴിക്കോട് എന്നിവ അതുകൊണ്ടുതന്നെ അവിടങ്ങളിലാണ് രോഗം വരാനായി സാധ്യത കൂടുതലുള്ളത്. ആദ്യം കോഴിക്കോട് ജില്ലയിൽ മാത്രമായിരുന്നു നിപ രോഗവ്യാപനം ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് നിപ വ്യാപിക്കാൻ തുടങ്ങി കളക്ടർ പറഞ്ഞു. നിലവിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില […]
Read more

പുതിയ നിപ രോഗബാധയില്ല, സമ്പർക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ്

കോഴിക്കോട്: നിപ ആശങ്കകൾക്ക് താൽക്കാലിക ആശ്വാസമേകി പുതിയ പരിശോധനാ റിപ്പോർട്ടുകൾ. എല്ലാ റിപ്പോർട്ടുകളും നെഗറ്റീവാണ്. ഇതോടെ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം ആര്‍ക്കും പകർച്ച ഉണ്ടായിട്ടില്ലെന്ന് ഉറപ്പായി. സംസ്ഥാനത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് അയച്ച എട്ടുപേരുടെ സ്രവപരിശോധനാ ഫലമാണ് ഞായറാഴ്ച പുറത്തുവന്നത്. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെയും പരിശോധനാ ഫലം നെഗറ്റീവെന്ന് സ്ഥിരീകരിച്ചിരിക്കപ്പെട്ടു. ആരോഗ്യമന്ത്രി കെ മുരളീധരന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിൽ അടിയന്തര അവലോകനയോഗം ചേരുകയും […]
Read more

നിപ: രോഗിയുടെ നിലയിൽ മാറ്റമില്ല, മെഡിക്കൽ ബോർഡ് യോഗം ഉടൻ ചേരും

കോഴിക്കോട്: നിപ സ്ഥിരീകരിച്ച 43-കാരന്റെ നിലയിൽ മാറ്റമില്ല. ഫാറൂഖ് കോളേജ് സ്വദേശിയായ ഇദ്ദേഹം ഇപ്പോഴും മെഡിക്കൽ കോളേജിൽ ഐ.സി.യു.വിൽ വെൻറിലേറ്ററിൽ തുടരുകയാണ്. പ്രോട്ടക്കോൾ പ്രകാരമുള്ള എല്ലാ മരുന്നുകളും നൽകുന്നുണ്ട്. 48 മണിക്കൂർ കഴിഞ്ഞ് മെഡിക്കൽബോർഡ് രോഗിയുടെ സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്ളോണൽ ആന്റിബോഡി നൽകും. സമ്പർക്കപ്പട്ടികയിലുള്ള നാലുപേരെക്കൂടി ശനിയാഴ്ച നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളോടെ ഇപ്പോൾ ഏഴുപേരാണ് മെഡിക്കൽകോളേജിൽ നിരീക്ഷണത്തിലുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാഫലം ശനിയാഴ്ച നെഗറ്റീവായി. നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരാണിവർ. രോഗിയുമായി ഏറ്റവും അടുത്ത […]
Read more

കൺട്രോൾ റൂമിലിരുന്ന് കണ്ടെയ്ൻമെൻ്റ് സോണിലുള്ളവരെ വിളിക്കാൻ അനുവദിക്കുന്നില്ല; പ്രതിഷേധവുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ കണ്ട്രോള്‍ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ. കൺട്രോൾ റൂമിലിരുന്ന് കണ്ടെയ്ൻമെൻ്റ് സോണിലുള്ളവരെ വിളിക്കാൻ അനുവദിക്കുന്നില്ലെന്ന് വിമർശനം. നിപ പ്രതിരോധത്തിന് ഒന്നിച്ച് നിൽക്കണം എന്നാണ് നിലപാട്. പോരായ്മകൾ ഉണ്ടെകിലും മാധ്യമങ്ങളോട് പോലും പറഞ്ഞില്ല. ആരോഗ്യമന്ത്രി ഇവിടെ ക്യാമ്പ് ചെയ്യുന്നതാണ് രീതി. ഇവിടെ വരണം എന്ന് മന്ത്രിയോട് നേരിട്ട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ വീണ ജോർജ് പൂർണമായും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. എല്ലാ വിവരങ്ങളും കൃത്യമായി പങ്കുവെച്ചു. ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിനെ […]
Read more

നിപയെ ഗൗരവത്തോടെ കാണുന്നില്ല ; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ലെന്നും സർക്കാർ ആരോ​ഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ആരോ​ഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാ​ഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല. ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ […]
Read more

Recent News