നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട്ടെ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി. കേന്ദ്ര സംഘത്തിന്റെ പരിശോധന കഴിഞ്ഞു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. കാടുകളുടെ ഏറ്റവും അടുത്ത് നിൽക്കുന്ന ജില്ലകളാണ് പാലക്കാട്, മലപ്പുറം ,കോഴിക്കോട് എന്നിവ അതുകൊണ്ടുതന്നെ അവിടങ്ങളിലാണ് രോഗം വരാനായി സാധ്യത കൂടുതലുള്ളത്. ആദ്യം കോഴിക്കോട് ജില്ലയിൽ മാത്രമായിരുന്നു നിപ രോഗവ്യാപനം ഉണ്ടായിരുന്നത്.

എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് നിപ വ്യാപിക്കാൻ തുടങ്ങി കളക്ടർ പറഞ്ഞു. നിലവിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില ഗുരുതരമാണ്. സമ്പർക്ക പട്ടികയിലുള്ള എല്ലാവരുടെയും പരിശോധന ഫലം നെഗറ്റിവാണ്. തന്റെ പരിചയക്കുറവിനെ കുറിച്ച് ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും എംഎസ് മാധവിക്കുട്ടി വ്യക്തമാക്കി. താൻ ജില്ലാ കളക്ടറാണ്, എന്റെ പണി ജില്ലയിലെ വിവിധ വകുപ്പുകളുടെ ഏകോപനമാണ്. അത് ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കുക്കുകയാണ്.

മറ്റു കാര്യങ്ങളിൽ കമന്റ് ഇല്ല എന്നും കളക്ടർഎം എസ് മാധവിക്കുട്ടി പറഞ്ഞു.120 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ലോക്കൽ ബോഡിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ശുചീകരണം നടക്കുകയാണ്. കിണറുകൾ വൃത്തിയായി സൂക്ഷിക്കണം. ഷിഗെല്ല പടരുന്നത് തടയാൻ എല്ലാവരും സഹകരിക്കണം. ജില്ലയിൽ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News