കൽപ്പറ്റ : എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (25 ), അമ്പലവയൽ ആയിരം കൊല്ലി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിജാസ് (24 ) , മലപ്പുറം കാടഞ്ചേരി നടുവിൽകരിമാൻകുഴിയിൽ വീട്ടിൽ മുഹമ്മദ് ഷബീബ് (22 ) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ പുറക്കാടി ചെമ്മണാംകുഴി എന്ന പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ പോലീസ് കണ്ടെത്തിയ സംഘത്തെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തുടർന്ന് യുവാക്കളെ വിശദമായി പരിശോധിക്കജാൽ 0.58 ഗ്രാം എംഡിഎംഎയും 2.1 ഗ്രാം കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ ഡി. മിഥുനിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
Post Views: 5



