Tag: Salary

സിംഗപ്പൂരിലെ പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും വൻ ശമ്പള വർധന

സിംഗപ്പൂർ സിറ്റി: ലോകത്തിൽ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രിയുടെ ശമ്പളത്തിൽ വീണ്ടും വർധന. സിംഗപ്പൂരിലാണ് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും വൻ ശമ്പള വർധന പ്രഖ്യാപിച്ചത്. പുതിയ മാറ്റത്തോടെ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗിന്റെ ശമ്പളം 2.2 മില്യൺ സിംഗപ്പൂർ ഡോളർ (ഏകദേശം13.8 കോടി രൂപ)ഇൽ നിന്ന് 3.6 മില്യൺ സിംഗപ്പൂർ ഡോളറായി (ഏകദേശം 22.9 കോടി രൂപ) ഉയർന്നു. അറുപത് ശതമാനത്തിലേറെയാണ് വർധനവ്. ലോകത്തിൽ തന്നെ പ്രധാനമന്ത്രിക്ക് ഏറ്റവുമധികം ശമ്പളം നൽകുന്ന രാജ്യമാണ് സിംഗപ്പൂർ. സിംഗപ്പൂരിലെ സാധാരണക്കാരും […]
Read more

ജോലി കുറവ്; ശമ്പളം പകുതിയാക്കണമെന്ന ആവശ്യവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ

ലഖ്നൗ: ഉത്തർ പ്രദേശിൽ ജോലി കുറവായതിനാൽ ശമ്പളം പകുതിയാക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യണമെന്ന ആവശ്യവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ. ഒറായ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് റിങ്കു സിങ് റാഹി ആണ് അഞ്ചു പേജുള്ള കത്തുമായി സ്റ്റേറ്റ് അപ്പോയ്ൻമെൻ്റ് ആൻ്റ് പേഴ്സണൽ ഡിപ്പാർട്ട്മെൻ്റിനെ സമീപിച്ചത്. തൻ്റെ ഭരണപരമായ പ്രവർത്തനങ്ങളിൽ ഉത്തർ പ്രദേശ് മന്ത്രി സ്വതന്ത്ര ദേവ് സിങ്ങും ബിജെപി എംഎൽഎ ഗൗരി ശങ്കർ വർമ്മയും ഇടപെടുന്നുണ്ടെന്നും കത്തിൽ ആരോപണമുണ്ട്. 2023 ബാച്ച് ഉത്തർ പ്രദേശിലെ കേഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് റിങ്കു […]
Read more

സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകർക്ക് ഉടൻ ശമ്പളം ലഭ്യമാക്കുമെന്ന് മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകർക്ക് ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. വിഷയം പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അഞ്ച് മാസമായി ശമ്പളം ഇല്ലാതെയാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലെ പരിശീലകരും താൽക്കാലിക ജീവനക്കാരും ജോലി ചെയ്യുന്നത്. പ്ലാൻ ഫണ്ടിൽ നിന്ന് ശമ്പളം ലഭിക്കുന്ന 54 പരിശീലകരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. കൂടാതെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹോസ്റ്റലുകളുടെ പ്രവർത്തനവും അവതാളത്തിലാണ്. അതേസമയം തന്നെ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള പരിശീലകർക്ക് […]
Read more

ശമ്പളമില്ലേ? ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം മുടങ്ങി

കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ മെയ് മാസത്തെ ശമ്പളം മുടങ്ങി. ഓരോ മാസവും ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം മൂന്ന് ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് പരാതി. മുൻ സർക്കാർ നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരുടെ ശമ്പളമാണ് മുടങ്ങിയത്. അധികാരമാറ്റത്തിന് പിന്നാലെ ഭരണാനുകൂല സംഘടനയിലെ നേതാക്കള്‍ ഇടപെട്ടതാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്നാണ് ആരോപണം. രാഷ്ട്രീയ വൈരാഗ്യം മുന്‍നിര്‍ത്തി ബോധപൂര്‍വ്വം ശമ്പളം തടഞ്ഞെന്നാണ് മുന്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകര്‍ ഉയര്‍ത്തുന്ന ആരോപണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ മുറയ്ക്ക് ഇടതുസര്‍ക്കാര്‍ നിയോഗിച്ച […]
Read more

സംസ്ഥാനത്തെ ഡോക്ടർമാരുടെ മിനിമം ശമ്പളം 80000 രൂപയാക്കണമെന്ന് ഐഎംഎ

കൊച്ചി: സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ തൊഴിലില്ലായ്മയിലും കുറഞ്ഞ ശമ്പളത്തിലും ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊച്ചിയിൽ ചേർന്ന ഐ.എം.എ. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഈ വിഷയത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. എം.ബി.ബി.എസ്. ഡോക്ടർമാർക്ക് ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിമാസം കുറഞ്ഞത് 80,000 രൂപയെങ്കിലും ശമ്പളം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ മിനിമം വേതനത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ സംസ്ഥാന സമിതി നിശ്ചയിച്ച കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് യോഗത്തിൽ സമർപ്പിച്ചു. നാലായിരത്തോളം ഡോക്ടർമാർ […]
Read more

Recent News