ലോകബാങ്ക് സര്‍വേ വിവാദം: സൗദി പ്രവാസികളെക്കുറിച്ചുള്ള കണ്ടെത്തലുകളില്‍ ആശങ്കയറിയിച്ച് തരൂരും രംഗത്ത്
കൊച്ചി: കേരളത്തിലെ ലിംഗസമത്വത്തെയും സാമൂഹിക മനോഭാവങ്ങളെയും കുറിച്ചുള്ള 2022ലെ ലോകബാങ്ക് പഠന റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു. സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ മനോഭാവങ്ങളെക്കുറിച്ചുള്ള പഠനത്തിലെ ചില കണ്ടെത്തലുകള്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് വിദഗ്ധര്‍ വിശദീകരണവുമായി രംഗത്തെത്തി. സൗദി പ്രവാസികളാണ് കേരളത്തിലെ സ്ത്രീകള്‍ക്കെതിരെ കൂടുതല്‍ അതിക്രമം നടത്തുന്നതെന്ന നിലയില്‍ ഈ പഠനത്തെ വ്യാഖ്യാനിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് 2013ല്‍ നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വേയെ അടിസ്ഥാനമാക്കി 2022 മാര്‍ച്ചിലാണ് ലോകബാങ്ക് പോളിസി റിസര്‍ച്ച് […]
Read more

