ശശി തരൂരിന് ആശ്വാസം, ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: തന്റെ സ്വകാര്യത അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ശശി തരൂർ എംപിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. തരൂരിന്റെ ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കാൻ കോടതി വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. പാകിസ്ഥാനെ തരൂർ പ്രകീർത്തിക്കുന്ന തരത്തിലുള്ള വ്യാജ വീഡീയോകളാണ് പ്രചരിക്കുന്നത്.

ഇതടക്കമുള്ള തരൂരിന്‍റെ വ്യാജ വീഡിയോകളെല്ലാം നീക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് മിനി പുഷ്കർണ ആണ് തരൂരിന്‍റെ ഹർജി പരിഗണിച്ചത്. നേരത്തെ ബോളിവുഡ് താരങ്ങളും മോഹൻലാൽ ഉൾപ്പെടെയുള്ളവരും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *