Tag: UMMER KHALID

ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി : ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ശസ്ത്രക്രിയക്ക് വിധേയ ആകുന്ന അമ്മയെ കാണാൻ വേണ്ടിയാണ് ജൂൺ 1 മുതൽ 3വരെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് അനുമതി. ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ […]
Read more

ഉമര്‍ ഖാലിദിന് ജാമ്യമില്ല;വിചാരണക്കോടതി അപേക്ഷ തള്ളി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് ജാമ്യം അനുവദിക്കാതെ ഡൽഹി കോടതി. പ്രായമായ അസുഖബാധിതയായ അമ്മയെ പരിപാലിക്കാൻ ജാമ്യം അനുവദിക്കണമെന്നതായിരുന്നു ഉമറിന്റെ ആവശ്യം. എന്നാൽ ഉമറിന്റെ ജാമ്യാപേക്ഷയിലുള്ളത് മതിയായ കാരണമല്ലെന്നാണ് ജാമ്യം നിഷേധിച്ച് കൊണ്ട് അഡിഷ്ണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ചൂണ്ടിക്കാട്ടിയത്. 15 ദിവസം ജാമ്യംതേടിയുള്ള ഹർജി ഡൽഹിയിലെ കർക്കർദൂമ കോടതിയാണ് തള്ളിയത്. മാതാവിന്റെ ശസ്ത്രക്രിയയ്ക്കും അമ്മാവന്റെ മരണാനന്തര ചടങ്ങിലും പങ്കെടുക്കാനായാണ് പ്രധാനമായും ജാമ്യം തേടിയത്. ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ അഞ്ച് വർഷത്തിലേറെയായി ജയിലിലണ് ഉമർ […]
Read more

ഡൽഹി കലാപഗൂഢാലോചന കേസ്: ഉമർ ഖാലിദ് വീണ്ടും സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഡൽഹി കലാപഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജിയുമായി മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്. ജാമ്യം നിഷേധിച്ച ജനുവരി 5-ലെ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വിഷയം വരുന്ന ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉമർ ഖാലിദിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. സാധാരണയായി ചേംബറുകളിൽ നടക്കുന്ന പുനഃപരിശോധനാ നടപടികൾക്ക് പകരം […]
Read more

Recent News