Tag: V D Satheesan

‘പിഎംശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല’; വി. ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎംശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പിഎംശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ലെന്ന് പറഞ്ഞ ശിവൻകുട്ടി, മുഖ്യമന്ത്രി വി.ഡി സതീശൻ കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നുകയാണെന്നും വിമർശിച്ചു. […]
Read more

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ടാ​ഗ് ചെയ്ത് അൻസിബയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: നടന്‍ ടിനി ടോമിനെതിരായ പരാതിയിലെ അന്വേഷണ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റുമായി നടി അന്‍സിബ. ഇനിയും എത്രനാള്‍ നീതിയുടെ കിരണം കാത്ത് കാത്തിരിക്കണമെന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചാണ് അന്‍സിബ പ്രതികരിച്ചത്. പരാതിയിലെ അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് അന്‍സിബ രംഗത്തെത്തിയത്. പൊലീസിനും സിസ്റ്റത്തിനും എതിരെയായിരുന്നു പ്രതികരണം. കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് പൊലീസ് പ്രതികളുടെ മൊഴി എടുക്കുന്നതെന്നും ഇത് അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണെന്നും അന്‍സിബ ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുള്ള നിരാലംബയായ എന്റെ ഒരു പരാതിയില്‍ സിസ്റ്റത്തിന് ഇങ്ങനെയൊക്കെ […]
Read more

ബജറ്റ് തയാറാക്കല്‍: മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാന്‍ കഴിയില്ല

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശനെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക്. ജൂണ്‍ 19 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിയെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ‘നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് തയാറാക്കുന്നതിന്റെ തിരക്കുകളിലാണ് മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ […]
Read more

ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരിൽ കാണാനാവില്ല, സന്ദർശകർക്ക് പ്രത്യേക അറിയിപ്പ് നൽകി മുഖ്യമന്ത്രിയുടെ ഓഫീസിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയ്യാറാക്കുന്നതിന്‍റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും മികച്ചൊരു നാളേയ്ക്കായുള്ള ദൗത്യത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അറിയിപ്പിന്‍റെ പൂർണരൂപം: “നമ്മുടെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലാണ് ബഹു.മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 (വെള്ളിയാഴ്ച) […]
Read more

‘ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളത്’; ഫേസ്ബുക്ക് പോസ്റ്റിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സംസ്ഥാന സർക്കാർ ഇന്ദിര ഗ്യാരന്‍റിയുടെ ഭാഗമായി ആരംഭിക്കുന്ന പ്രിയദർശിനി – കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്രയ്ക്ക് തുടക്കമായി. ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. കെഎസ്ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി […]
Read more

വി സിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം; മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വി.ഡി. സതീശന്റെ നിലപാട് കടുത്ത രാഷ്ട്രീയ കാപട്യത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയെക്കുറിച്ച് വൈസ് ചാന്‍സലര്‍മാരെ ഉപദേശിക്കാന്‍ ഇറങ്ങുന്ന മുഖ്യമന്ത്രി, തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണെന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം മറക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ഭരണഘടനാ മൂല്യങ്ങള്‍ക്ക് […]
Read more

RSS പരിപാടിയിൽ വിസിമാർ പങ്കെടുത്ത സംഭവം; മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ വി. മുരളീധരൻ

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ വി. മുരളീധരൻ എംഎൽഎ. പരിപാടിയിൽ പങ്കെടുത്തത് അപരാധമാണെന്ന് എങ്ങനെ പറയുമെന്ന് വി. മുരളീധരൻ ചോദിച്ചു. വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ അപരാധം എന്ന പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ വി. മുരളീധരൻ ആർഎസ്എസ് നിരോധിച്ച സംഘടന ആണോ എന്നും ചോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അത് വിശദീകരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയടക്കം പ്രവർത്തിക്കുന്ന സംഘടനയാണ്. ആർഎസ്എസ് ബന്ധമുള്ളത് കൊണ്ട് […]
Read more

RSS മേധാവിയുടെ പരിപാടിയിൽ വി.സിമാർ പങ്കെടുത്ത സംഭവം; മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വി.സിമാരെ വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തെ അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ച്ച വി.സിമാർക്ക് ഉണ്ടായി. കേരളത്തിന്റെ വിദ്യഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസിലർമാരുടെ അന്തസിനും നിരക്കാത്തതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ആണ് ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് […]
Read more

കൻ്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാതെ മുഖ്യമന്ത്രി; അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് കിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ വെച്ചാണ് കന്റോൺമെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞ് തന്നില്ലെന്ന് പിണറായി പറഞ്ഞത്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔദ്യോഗിക വസതിയും ഓഫീസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെ തുടർന്ന് എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദഹം തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. താൻ ആകാവുന്ന അത്രയും വേഗത്തിൽ […]
Read more

പ്രിയദർശിനി സൗജന്യ യാത്ര; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാവുക. എല്ലാത്തരം ഓർഡിനറി- കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമായിരിക്കും. സൗജന്യ യാത്ര ലഭ്യമാവുന്ന ബസുകളിൽ പ്രിയദർശിനി സ്റ്റിക്കറുകൾ പതിക്കുന്നത് പൂർത്തിയായി. സംസ്ഥാനത്ത് 3125 ബസ്സുകളിലാണ് സൗജന്യം ലഭിക്കുക. സൗജന്യ യാത്ര ഒരുക്കിയിരിക്കുന്ന ബസിന്റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ […]
Read more

Recent News