Tag: V D Satheesan

മുഖ്യമന്ത്രി വർഗീയ രാഷ്ട്രീയമാണ് കളിക്കുന്നത്; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: വി. ഡി സതീശൻ സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പിന്നിടുമ്പോൾ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ രംഗത്ത്. സർക്കാരിന്‍റെ വാഗ്ദാനങ്ങൾ പരിശോധിക്കേണ്ട സമയമാണിതെന്നും ഇക്കാര്യത്തിൽ വലിയ നിരാശയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ അഞ്ച് ഗ്യാരണ്ടികൾ നൽകിയ സർക്കാർ അതിൽ ഒന്ന് മാത്രമാണ് നടപ്പാക്കിയത്. മറ്റ് ഗ്യാരണ്ടികൾ എന്തായെന്നും ബിജെപി അധ്യക്ഷൻ ചോദിച്ചു. സിപിഎമ്മിന്റെ അഴിമതികൾക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചവർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 12,500 കോടി രൂപയുടെ കടബാധ്യത […]
Read more

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ആണ് കത്തയച്ചത്. ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും കത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും കത്തിൽ ഉണ്ട്. അതേസമയം തിരുവോണ ദിവസം പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിൽ യുഡിഎഫ് പ്രതിഷേധിക്കും. യുഡ‍ിഎഫ് […]
Read more

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ടൂറിസം, സാംസ്‌കാരികം,സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മേയർ വി. വി രാജേഷ്, ഡോ. ശശി തരൂർ എം പി തുടങ്ങിയവർ […]
Read more

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രണ്ടുദിവസത്തെ പരിശീലനം

കോഴിക്കോട്: സംസ്ഥാനത്തെ ഭരണം മികച്ചതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രണ്ടുദിവസത്തെ പരിശീലനം. മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെ മന്ത്രിസഭയിലെ 21 മന്ത്രിമാർക്കായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) രണ്ട് ദിവസത്തെ പ്രത്യേക പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. സെപ്തംബർ നാല്, അഞ്ച് തീയതികളിലാണ് വിപുലമായ ഭരണ-മാനേജ്‌മെന്റ് പരിശീലനം നടക്കുക. 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മന്ത്രിമാർക്കായി ഇത്തരമൊരു പരിശീലന പരിപാടി സജ്ജീകരിക്കുന്നത്. ആധുനിക കാലത്തിനനുസരിച്ച് ഭരണസംവിധാനങ്ങളെ മാറ്റിയെടുക്കുക എന്നതാണ് പരിപാടിയുടെ പ്രധാന […]
Read more

പ്രവാസി പെന്‍ഷനായി 32 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ നിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് 32 കോടി രൂപ അനുവദിച്ച് സർക്കാർ. ധനകവുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുൻപായിത്തന്നെ പണം പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരുത്തിവെച്ചത് കഴിഞ്ഞ സർക്കാരെന്നും വിമർശനമുണ്ടായി. കുടിശിക തുക അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി തന്നെയാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, സംസ്ഥാനത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉല്‍സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സിപി ജോണ്‍ അറിയിച്ചു. […]
Read more

നെഹ്റു ട്രോഫി ജലമേളയ്ക്ക് തുടക്കം; മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72 -ാമത് നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്. ‌‌ പുന്നമടയിലെ ജലരാജാവാകാൻ 22 […]
Read more

പിഎംശ്രീയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി

കൊച്ചി: കേന്ദ്രസർക്കാരിന്റെ പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. പദ്ധതിയിൽ ഒപ്പിട്ട് പിണറായി സർക്കാരും പിന്മാറാതെ വി.ഡി. സതീശൻ സർക്കാരും കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന് ബിജെപി നേതാക്കൾ പറയുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി ജിജി ജോസഫ് രംഗത്തെത്തിയത്. പറവൂരിൽ നടന്ന ബിജെപി ധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാരിനുണ്ടെന്ന് കേന്ദ്രം […]
Read more

മുല്ലപ്പെരിയാറിൽ ഡാം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ഈ യോഗത്തിൽ സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചിലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു. പുതിയ ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാം. ഇതിനൊപ്പം […]
Read more

തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ […]
Read more

മുഖ്യമന്ത്രി പറഞ്ഞത് ആർഎസ്എസിന്റെ അജണ്ടയെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ആർഎസ്എസിനും സംഘപരിവാറിനും കീഴടങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന നിലപാടാണ് വി ഡി സതീശൻ പറഞ്ഞതെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. അങ്ങനെ ആലപിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ച കോൺഗ്രസിന്റെ നേതാവ് തന്നെയാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. വന്ദേമാതരം ആലപിച്ചില്ലെങ്കിൽ മൂന്നു വർഷം ശിക്ഷിക്കപ്പെടും എന്ന് വി ഡി സതീശൻ നിയമത്തെ വ്യാഖ്യാനിച്ചുവെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. […]
Read more

Recent News