Tag: VALPARAI

വാല്‍പ്പാറയില്‍ ഒന്നാം ക്ലാസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു. സ്‌കൂള്‍ വിട്ടു വന്നതിനുശേഷം അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്നു കുട്ടി. ട്ടടുത്ത പൊന്തക്കാടില്‍ നിന്ന് പുലി കുഞ്ഞിന് നേരെ ചാടി വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലേക്കും മാറ്റി.
Read more

വാൽപ്പാറ വാഹനാപകടം; രക്ഷപ്പെട്ട പത്ത് വയസുകാരി ആശുപത്രി വിട്ടു

മലപ്പുറം: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ നാല് ദിവസം ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ ഈ വിവരം ഇതുവരെ അറിഞ്ഞിട്ടില്ല കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ […]
Read more

വാല്‍പ്പാറ വാഹനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന സഹഡ്രെെവറും മരിച്ചു

മലപ്പുറം : നാടിനെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കോയമ്പത്തൂരിലെ ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സഹ ഡ്രൈവര്‍ നൗഷാദ് അലിയാണ് മരിച്ചത്. പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടര്‍മാരെത്താന്‍ വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കോയമ്പത്തൂരില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു നൗഷാദ് അലി. അപകടത്തില്‍ പരുക്കേറ്റ ഷഹദിന്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ച പാങ്ങ് കളത്തില്‍തൊടി സാജിതയുടെ മകന്‍ […]
Read more

വാൽപ്പാറ അപകടം: ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതും അപകടത്തിന് കാരണമായിട്ടുണ്ടാവാം. വളവില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്റെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ആശുപത്രിയിലായതിനാല്‍ ഡ്രൈവറുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുത്താലേ കൂടുതല്‍ വ്യക്തത വരൂവെന്നും ഉദ്യോഗസ്ഥര്‍ […]
Read more

വാല്‍പ്പാറ വാഹനാപകടം; പരുക്കേറ്റ നാല് പേരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

മലപ്പുറം: വാല്‍പ്പാറ വാഹനാപകട ദുരന്തത്തില്‍ പരുക്കേറ്റ നാല് പേരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിൽ. ചികിത്സയിലായിരുന്ന 11കാരന്‍ ഷഹാദിനെ വാര്‍ഡിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയിലുണ്ടായിരുന്ന പതിനൊന്നുകാരി മസ്‌നീനെ വയറ്റില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നൗഷാദും മുഹമ്മദ് ഫായിസും ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര്‍ വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് എത്തിയത്. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് […]
Read more

വാല്‍പ്പാറ അപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേർന്ന്’; പ്രധാനമന്ത്രിയുടെ ഓഫീസ്

മലപ്പുറം: വാല്‍പ്പാറയില്‍ ഉണ്ടായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് എക്‌സ് പോസ്റ്റില്‍ അറിയിച്ചു. ഏറെ ദുഃഖകരമായ സംഭവമെന്ന് മുഖ്യമന്ത്രിയും അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് സ്ത്രീകളും ഒരു […]
Read more

Recent News