Tag: Waqf Board

വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാരിന് ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി നിരീക്ഷണമുണ്ട്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ബോർഡ് പിരിച്ചുവിടൽ തീരുമാനം സർക്കാരിന്റെ ആസൂത്രിതമായ ശ്രമമായിരിക്കാമെന്ന് ചെയർമാൻ കെ.എസ് ഹംസയും പ്രതികരിച്ചു. നിയമം മറികടക്കാൻ ആർക്കും കഴിയില്ല. പിരിച്ചുവിടൽ നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും വഴിയിൽ തടഞ്ഞു നിർത്തി, പിടിച്ചുപറിക്കാർ കാത്തു നിൽക്കുന്നുണ്ട് എന്ന് പറഞ്ഞപോലെയാണ് […]
Read more

വഖഫ് ബോർഡ് കേസ്; ഇടതു സർക്കാരിനെ വിമർശിച്ച് പി.എം.എ സലാം

മലപ്പുറം: വഖഫ് ബോർഡ് കേസിൽ ഇടതു സർക്കാരിനെ വിമർശിച്ച് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ചന്ദ്രിക പത്രത്തിലെ ലേഖനത്തിലാണ് വിമർശനം. വഖഫില്‍ കേന്ദ്രത്തിന് പരവതാനി വിരിച്ചത് ഇടതുസര്‍ക്കാരാണ് എന്നാണ് സലാമിന്റെ ആരോപണം. വിഷയത്തില്‍ പിണറായി വിജയന്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും വിമര്‍ശനമുണ്ട്. കേന്ദ്രം വഖഫ് ഭേദതി നിയമം പസാക്കുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട് ഇടത് സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു. ലീഗിന്റെ നിരന്തര പോരാട്ടമാണ് അത് പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയതെന്നും സലാം […]
Read more

‘വഖഫ് വിഷയത്തില്‍ വര്‍ഗീയത ഉപയോഗിച്ച് സര്‍ക്കാരിനെ താറടിക്കാന്‍ സിപിഎം ശ്രമിക്കുന്നു’; നൗഷാദലി എംഎല്‍എ

കോഴിക്കോട്: വഖഫ് വിഷയം സർക്കാരിനെ അപകീർത്തിപ്പെടുത്താനായി ഉപയോഗിക്കുന്നുവെന്ന് കെ.പി നൗഷാദലി എംഎൽഎ. ഇടതുപക്ഷം തെറ്റിധരിപ്പിക്കുകയാമെ്നും അംഗങ്ങളുടെ നിയമനത്തെ സിപിഎം അവസരമായി കണ്ടുവെന്നും എംഎൽഎ പറഞ്ഞു. അമുസ്‌ലിം അംഗങ്ങളെ നിയമിക്കാൻ സർക്കാർ സമ്മതിച്ചെന്ന് വ്യാജപ്രചരണം നടക്കുകയാണെന്നും ഹർജികൾ തള്ളിക്കളയണമെന്നായിരുന്നു സർക്കാർ നിലപാടെന്നും നൗഷാദലി പറഞ്ഞു. സെക്ഷൻ 14 അനുസരിക്കാമെന്ന് പറഞ്ഞതിനാൽ സുപ്രിംകോടതിയിലെ കേസ് ദുർബലപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് വിഷയം ഉപയോഗിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് സിപിഎം ശ്രമം. ഇതിനായി പലതരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ […]
Read more

വഖഫ് ബോർഡിൽ നിയന്ത്രണമില്ലാത്തത് സംസ്ഥാന സർക്കാരിന് വെല്ലുവിളി

തിരുവനന്തപുരം: കേരള വഖഫ് ബോർഡിൽ ഒരു നിയന്ത്രണവുമില്ലാത്തത് സംസ്ഥാന സർക്കാരിനെ കുഴക്കുകയാണ്. കെ.എസ് ഹംസ ചെയർമാനായി മുൻ എൽഡിഎഫ് സർക്കാർ രൂപവത്കരിച്ച നിലവിലെ വഖഫ് ബോർഡിൽ മുസ്‌ലിം ലീഗിന് പോലും പ്രതിനിധിയില്ല. ബോർഡ് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്ന കഴിഞ്ഞ വർഷത്തെ നിയമഭേദഗതിയാണ് യുഡിഎഫിനെ കുഴക്കുന്നത്. അഞ്ചുവർഷമാണ് ബോർഡ് കാലാവധി. അതിനുള്ളിൽ പിരിച്ചുവിട്ടാൽ കോടതിയിൽ ചോദ്യം ചെയ്യാം. മുനമ്പം അടക്കം രാഷ്ട്രീയമായി ഏറെ മാനങ്ങളുള്ള വിഷയങ്ങൾ കത്തിനിൽക്കുമ്പോൾ പ്രതിപക്ഷത്തിന് നിയന്ത്രണമുള്ള വഖഫ് ബോർഡ് തുടരുന്നത് […]
Read more

‘വഖഫ് ബോർഡ് വിഷയം: ‘സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും’; വിമർശിച്ച് സമസ്ത മുഖപത്രം

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് ആശങ്കപ്പെടുത്തുന്നതെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍. അതിരൂക്ഷ വിമര്‍ശനമാണ് എഡിറ്റോറിയലിലുള്ളത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമെന്ന് എഡിറ്റോറിയലില്‍ പറയുന്നു. എജിയുടെ നിലപാടിലെ നിഗൂഢത മതേതര കേരളത്തെ ആശങ്കപ്പെടുത്തുന്നെന്നും വിമര്‍ശനം. വഖഫ് ബോര്‍ഡിലേക്ക് അമുസ്‌ലിം അംഗങ്ങളെ നിയമിക്കാത്ത രീതിയിലാണ് കേരളവും നിയമനം നടത്തിയത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമായിരുന്നെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിക്കാരുടെ വാദമുഖങ്ങളെ എ ജി തത്വത്തില്‍ അംഗീകരിച്ചെന്നും […]
Read more

സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വഖഫ് ബോർഡ് വിവാദത്തിൽ സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡ് വിവാദത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാടിലേക്കാണ് കേരളവും പോകുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയാകെ സ്തംഭിപ്പിക്കാന്‍ ഉതകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേസില്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഒത്തുകളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേ​ഹം കുറ്റപ്പെടുത്തി. 2025ലാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് നിയമം പൊളിച്ച് സമഗ്രമായ ഭേദഗതി കൊണ്ടുവന്നത്. അത് സംഘപരിവാര്‍ അജണ്ട അനുസരിച്ച് ഉള്ളതായിരുന്നു. അതിന്റെ ഭാഗമായി […]
Read more

സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയിൽ; ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം

തിരുവനന്തപുരം: വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കേരള വഖഫ് ബോർഡ് സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. നയപരമായുള്ള അധികാരങ്ങളും തീരുമാനങ്ങളും എടുക്കാനുള്ള പൂർണമായിട്ടുള്ള അധികാരം വഖഫ് ബോർഡിന് നൽകണമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിലവിൽ പണമിടപാട് നടത്തുന്നതിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേക ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും ഇനി കേരളത്തിലെ വഖഫ് ബോർഡുമായ ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ നടക്കുക എന്നതാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതര […]
Read more

വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കം; വിമര്‍ശനവുമായി സമസ്ത

കോഴിക്കോട്: വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത. സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പമാണെന്ന് സമസ്ത ഏകോപന സമിതി അംഗം സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഹര്‍ജിക്കാരുടെ താല്‍പര്യം നിഗൂഢമാണ്. ആരാണ് ഹര്‍ജിക്കാരെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും ഹര്‍ജിക്കാര്‍ക്ക് കുട പിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്നും സത്താർ പന്തല്ലൂർ ചോദിച്ചു. വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉൾപ്പെടുത്താനുള്ള സർക്കാർ നീക്കം ബിജെപി താൽപര്യം സംരക്ഷിക്കുന്നതാണെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. ദൈവപ്രീതി മാത്രം […]
Read more

വഖഫ് ബോര്‍ഡ് ഭരണം സര്‍ക്കാർ നിയന്ത്രണത്തിൽ

കൊച്ചി: കഴിഞ്ഞ ദിവസം സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബോർഡ് ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. വഖഫ് ബോർഡിൻ്റെ ദൈനംദിന ഭരണച്ചുമതല സർക്കാരിലെ ജോയിൻ്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലുള്ള പുതിയ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. വഖഫ് നിയമ ഭേദഗതിക്ക് ശേഷം നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല ഇപ്പോഴത്തെ വഖഫ് ബോർഡ് രൂപീകരിച്ചതെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ […]
Read more

വഖഫ് ബോർഡിൻ്റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതു താൽപ്പര്യ ഹർജിയിലാണ് നടപടി. പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വഖഫ് നിയമത്തിലെ ചട്ടം പ്രകാരമല്ല പ്രവർത്തനമെന്നാണ് വിലയിരുത്തൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭരണഘടന വിരുദ്ധമായ പ്രവർത്തനങ്ങൾ അടക്കം ആരോപിച്ചായിരുന്നു ഹർജികൾ. കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവെക്കണം. സംസ്ഥാന വഖഫ് വകുപ്പിന്റെ […]
Read more

Recent News