തമിഴ്‌നാട് ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത്, കെ അണ്ണാമലൈയ്ക്ക് സീറ്റില്ല

ചെന്നെെ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 27 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി എൽ മുരുകൻ അവിനാശിയിൽ മത്സരിയ്ക്കും.

മുൻ ഗവർണർ തമിഴിസൈ സൌന്ദർരാജൻ ചെന്നൈ മൈലാപ്പൂരിൽ. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂരിൽ മത്സരിയ്ക്കും. കോയമ്പത്തൂർ നോർത്തിൽ വാനതി ശ്രീനിവാസൻ മത്സരിക്കും. മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലയെ പരിഗണിച്ചില്ല.

പ്രധാനപ്പെട്ട 27 മണ്ഡലങ്ങളിലേക്കുള്ള കരുത്തുറ്റ സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ നേതാക്കളും പുതുമുഖങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രചാരണം ശക്തമാക്കാൻ ബിജെപി അണ്ണാമലൈയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വലിയ മുന്നേറ്റം നടത്തുന്ന ബിജെപി, ഇത്തവണ നിയമസഭയിൽ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ്.

അണ്ണാമലൈ സ്ഥാനാർത്ഥിയാകാത്തത് പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഔദ്യോഗിക വിശദീകരണം. അദ്ദേഹം സംസ്ഥാനത്തുടനീളമുള്ള ബിജെപി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രചാരണത്തിന് നേതൃത്വം നൽകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *