തന്റെ വസ്ത്രത്തെക്കുറിച്ച് പ്രൈംടൈം വാർത്താചർച്ച നടന്നതിൽ അത്ഭുതം പ്രകടിപ്പിച്ച് നടി കൃതി സനൻ. രക്ഷാബന്ധൻ പരസ്യവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കൃതി പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ ബ്ലൗസിനെക്കുറിച്ച് ഒരു ദേശീയ വാർത്താചാനലിൽ ആറുപേർ ഇരുന്ന് ചർച്ച ചെയ്യുന്നത് വിശ്വസിക്കാനായില്ലെന്നാണ് താരത്തിന്റെ പ്രതികരണം.
ഒരു പരസ്യത്തിലെ വസ്ത്രധാരണത്തെ പോലും വലിയ ദേശീയ വിഷയമായി അവതരിപ്പിക്കുന്നതിനെതിരെയാണ് കൃതി വിമർശനം ഉന്നയിച്ചത്. പരസ്യത്തിന്റെ ഉള്ളടക്കത്തേക്കാൾ തന്റെ വസ്ത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രാധാന്യം ലഭിച്ചതിൽ താരം അതൃപ്തി പ്രകടിപ്പിച്ചു.
സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പതിവാണെങ്കിലും, ഇതേ വിഷയം പ്രൈംടൈം വാർത്തയിലേക്ക് എത്തിയതാണ് കൃതിയെ അമ്പരപ്പിച്ചത്. സംഭവത്തിൽ കൃതിയുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ്.



