ആലപ്പുഴ: ആലപ്പുഴ അരൂരിൽ സ്കൂളിന്റെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് പേർക്ക് പരുക്കേറ്റു. ചന്തിരൂർ ഔർ ലേഡി സ്കൂളിൻ്റെ മതിലാണ് സമീപത്തെ വീട്ടിലേക്ക് ഇടിഞ്ഞു വീണത്. സ്കൂളിന് സമീപം താമസിക്കുന്ന ദമ്പതികൾക്കാണ് പരുക്കേറ്റത്. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ചന്തിരൂർ സ്വദേശികളായ ദാസൻ, ഭാര്യ സുജാത എന്നിവർക്കാണ് പരിക്കേറ്റത്. ദാസൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ക്ലാസുകൾ നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. മതിൽ കാലപഴക്കം കൊണ്ട് ശോചനീയവസ്ഥയിലായിരുന്നുവെന്ന് നേരത്തെ വീട്ടുകാർ സ്‌കൂൾ അധികൃതരെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അതിൽ ഒരു നടപടിയും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. മതിൽ തകർന്ന് വീണ് ഒരു വീടിന്റെ അടുക്കള ഭാഗം പൂർണമായി തകർന്നിട്ടുണ്ട്.
Post Views: 4



