എന്താണ് യുഡിഎഫ് കാട്ടിക്കൂട്ടുന്നത്

തിരുവനന്തപുരം : തീരുമാനങ്ങൾ എടുക്കാൻ എൽഡിഎഫിന് പ്രയാസമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ടീം യുഡിഎഫ് എന്തൊക്കെയാണ് കാട്ടിയത്. ആളുകൾക്ക് എല്ലാം മനസ്സിലാക്കാൻ കിട്ടിയ അവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം തീരുമാനങ്ങൾ എടുക്കുന്നതിന് യാതൊരു പ്രയാസവുമില്ല. ടീം യുഡിഎഫ് ആണ് എന്ന് വീമ്പിളക്കിയവർ എന്തൊക്കെയാണ് കാട്ടിയത്. ഡൽഹിയിലേക്ക് ഒരു കൂട്ടം പോകുന്നു, അവിടെ നിന്ന് തിരിച്ച് വരുന്നു.

ഓരോ പാർട്ടിയും മുന്നണിയും എങ്ങനെയാണ്, എവിടെയാണ് ജനാധിപത്യവും ഐക്യവും ഉള്ളത്, എവിടെയാണ് ഇല്ലാത്തത് എന്ന് ആളുകൾക്ക് മനസ്സിലാക്കാൻ കിട്ടിയ അവസരമാണിതെന്നും എം.എ. ബേബി പറഞ്ഞു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് എല്ലാ അനുമോദനങ്ങളും അറിയിക്കുന്നുവെന്നം അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *