കേരള പ്ലസ് ടു പരീക്ഷ ഫലം മെയ് 22-ന്

തിരുവനന്തപുരം: 2026-ലെ കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്  അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാക്കുന്നതിനായി വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാക്കും. വാർത്താസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിച്ച ശേഷമായിരിക്കും വെബ്‌സൈറ്റുകളിൽ ലിങ്ക് ലഭിക്കുക. ഫലം പരിശോധിക്കാനുള്ള ഔദ്യോഗിക വെബ്‌സൈറ്റുകൾ: keralaresults.nic.in, dhsekerala.gov.in , results.kite.kerala.gov.in .

ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, പി.ആർ.ഡി ലൈവ്, ഐഎക്സാംസ്-കേരള, സഫലംആപ്പ്, എസ്.എം.എസ് സംവിധാനങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് പ്ലസ് ടു ഫലം അറിയാം. ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ ഫലപ്രഖ്യാപനം സുഗമമാക്കുന്നതിനുള്ള മൂല്യനിർണ്ണയ പദ്ധതി ബോർഡ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *