Tag: PLUS TWO

പ്ലസ് ടു തലത്തിലേക്ക് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി വ്യാപിപ്പിക്കും

തിരുവനന്തപുരം: എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രാവിഷ്‌കൃത പി എം പോഷണ്‍ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന […]
Read more

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് അംഗീകാരമായത്. പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ, ഡിപ്ലോമ, അല്ലെങ്കിൽ മറ്റ് ഭാഷ കോഴ്സുകൾ എടുത്തവർക്കും ഇനി മുതൽ ബിരുദ പഠനത്തിന് അവസരം ലഭിക്കും. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവർക്ക് ഇനി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് […]
Read more

പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: പ്രവേശനം ജൂൺ 29 മുതൽ ജൂലൈ 3 വരെ

പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൽട്ട് ജൂൺ 29 ന് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 29 ന് രാവിലെ 11 മണി മുതൽ ജൂലൈ 3 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെൻറ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന […]
Read more

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 77.97

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ.വ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഇതിൽ 290398 […]
Read more

കേരള പ്ലസ് ടു പരീക്ഷ ഫലം മെയ് 22-ന്

തിരുവനന്തപുരം: 2026-ലെ കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്  അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാക്കുന്നതിനായി വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാക്കും. വാർത്താസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിച്ച ശേഷമായിരിക്കും വെബ്‌സൈറ്റുകളിൽ ലിങ്ക് ലഭിക്കുക. ഫലം പരിശോധിക്കാനുള്ള ഔദ്യോഗിക വെബ്‌സൈറ്റുകൾ: keralaresults.nic.in, dhsekerala.gov.in , results.kite.kerala.gov.in . ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, പി.ആർ.ഡി ലൈവ്, ഐഎക്സാംസ്-കേരള, സഫലംആപ്പ്, എസ്.എം.എസ് സംവിധാനങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് പ്ലസ് ടു […]
Read more

Recent News