സാൻ ഇസിഡ്രൊ: ഫുട്‌ബോൾ ഇതിഹാസതാരം ഡീഗോ മാറഡോണയുടെ മരണം ഒഴിവാക്കാമായിരുന്നെന്ന് ഡോക്ടറുടെ മൊഴി. മരിക്കുന്നതിന് രണ്ടുദിവസം മുൻപ് മൂത്രതടസ്സത്തിനുള്ള മരുന്ന് നൽകിയിരുന്നെങ്കിൽ മാറഡോണയുടെ ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാകുമായിരുന്നെന്നും മരണം ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും മുൻപ് താരത്തെ ചികിത്സിച്ചിരുന്ന ഡോക്ടർ മാരിയൊ ഷിറ്റർ പറഞ്ഞു. മാറഡോണയുടെ മരണത്തിൽ മെഡിക്കൽ സംഘത്തിന് പിഴവുണ്ടായെന്ന കേസിലെ വിചാരണയിലാണ് ഷിറ്റർ കോടതിയിൽ മൊഴിനൽകിയത്. മാറഡോണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതും ഷിറ്ററായിരുന്നു. 2020 നവംബർ 25-നാണ് മാറഡോണ മരിച്ചത്.
മാറഡോണയുടെ മരണം ഒഴിവാക്കാമായിരുന്നു; ഡോക്ടറുടെ മൊഴി
