ഷൂസ് ധരിക്കുന്നതിനെ ചൊല്ലി തർക്കം; സഹോദരനെ കൊലപ്പെടുത്തി 16 കാരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: ഉത്തർപ്രദേശിലെ ​ഗു​ഗ്ലീയിൽ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി പതിനാറുകാരൻ. ഷൂ ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ 15 വയസ്സുള്ള ലക്ഷ്മൺ ശർമ്മയാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള സൂരജ് ശർമ്മയാണ് കത്രിക ഉപയോഗിച്ച് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.

ഓൺലൈനായി ഓർഡർ ചെയ്ത പുതിയ ഷൂസ് ആര് ധരിക്കണം എന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷ്മൺ ശർമ്മയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി പരിക്കുകൾ ഏൽപ്പിച്ചു. പരിക്കേറ്റ ലക്ഷ്മൺ ശർമ്മ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണുവെന്നും പൊലീസ് പറഞ്ഞു.

കുടുംബാംഗങ്ങൾ ലക്ഷ്മണിനെ ഗുഗ്ലിയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ലക്ഷ്മണിൻ്റെ നില ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയും ഇരയും പ്രായപൂർത്തിയാകാത്തവരാണെന്നും കേസിൽ നിയമനടപടികൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News