അബുദാബി: പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് നേരിയ മാറ്റം വന്നതോടെ വിമാന സർവീസുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാന കമ്പനികൾ. ഇത്തിഹാദ് , എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം 250 നഗരങ്ങളിലേക്കുണ്ടായിരുന്ന കണക്റ്റിവിറ്റി ഇപ്പോൾ 420 ആക്കി വിമാന കമ്പനികൾ ഉയർത്തി.
അബുദാബി ആസ്ഥാനമാക്കിയുള്ള ഇത്തിഹാദ് ആറ് പുതിയ ആഫ്രിക്കൻ നഗരങ്ങളിലെക്ക് സർവീസ് ആരംഭിച്ചു. ചെന്നൈ, ഇന്ത്യ, എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ അബുദാബി വഴി ആഫ്രിക്കയുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അക്ര, അസ്മാര, ഹരാരെ , കിൻഷാസ , ലുബും ബാഷി , ലാഗോസ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ.
400 ലധികം നഗരങ്ങളിലേക്കാണ് എമിറേറ്റ്സ് താൽക്കാലിക സർവീസ് പ്രഖ്യാപിച്ചത്. ഇതിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി ഇന്ത്യയിലെയും പാക്സിതാനിലേക്കുമുള്ള സർവീസുകൾ തുടരും. ലണ്ടൻ, പാരീസ്, ന്യൂയോർക്ക്, ടൊറന്റോ തുടങ്ങി നൂറിലധികം നഗരങ്ങളിലേക്കും സർവീസ് ലഭ്യമാണ്.
ഫ്ലൈ ദുബായ് സെൻട്രൽ ഏഷ്യയിലേക്കും യൂറോപ്പിലെ ചെറിയ നഗരങ്ങളിലേക്കും സർവീസുകൾ വ്യാപിച്ചു. കോഴിക്കോട്, കൊച്ചി, ലഖ്നൗ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് സ്ഥിരമായ സർവീസുകളുമുണ്ട്.
ഷാർജ അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെയും ആഫ്രിക്കയിലെയും പ്രമുഖ നഗരങ്ങളിലേക്കും വിമാന സർവീസുകൾ നടത്തും.
