ബെംഗളൂരു: ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. ഗാസിയാബാദിൽ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്നും ഇയാളുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ഡിവൈസ് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഗാസിയാബാദിൽ നിന്ന് ഇയാളെ ബെംഗളൂരുവിൽ എത്തിച്ചു. ഇന്നും ഇന്നലെയും ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി എത്തിയിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഐഎസ്ആർഓ അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.
Post Views: 4



