‘ബിജെപിയുടെ മിഷൻ 360 നടപ്പാവില്ല, ഡിഎംകെയ്ക്ക് പ്രശ്‌നം കോൺഗ്രസിനോട് മാത്രമാണ്’; എൻ കെ പ്രേമചന്ദ്രൻ എംപി

ഡൽഹി: ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ ഉറപ്പാക്കാനുള്ള ബിജെപിയുടെ നീക്കം നടപ്പാവില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. മിഷൻ 360 നടപ്പാവില്ലെന്നും ബിജെപിയുടെ നീക്കങ്ങൾ വിജയിക്കില്ലെന്നും ഡിഎംകെയ്ക്ക് പ്രശ്‌നം കോൺഗ്രസിനോട് മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

ലോക്സഭയിൽ 360 പേരുടെ പിന്തുണ ഉറപ്പാക്കാൻ ബിജെപി ആത്മാർത്ഥമായും കഠിനമായും പരിശ്രമിക്കുന്നുണ്ട്. 360 അംഗങ്ങളുടെ പിന്തുണ ലോക്സഭയിൽ ലഭിച്ചാൽ അവർ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതി നിയമം നടപ്പാക്കാം. പക്ഷേ ഇങ്ങനെ ഒക്കെ പരിശ്രമിച്ചിട്ടും മൂന്നിൽ രണ്ട് ഭൂരിപക്ഷം സാധ്യമാക്കാൻ ബിജെപിക്ക് കഴിയുന്നില്ല. ഡിഎംകെയിൽ അതിശക്തമായ കോൺഗ്രസ് വിരുദ്ധമാണ് വികാരമാണ് നിലനിൽക്കുന്നത്. എന്നാൽ പ്രതിപക്ഷത്തോട് അത്തരമൊരു ശക്തമായ എതിർപ്പ് ഡിഎംകെയ്ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെയെ ഏറ്റവുമധികം എതിർത്തത് ടിവികെ ആണ്. ടിവികെ മന്ത്രിസഭയിൽ കോൺഗ്രസ് പങ്കാളിയാകുമ്പോൾ സ്വാഭാവികമായും ഡിഎംകെയ്ക്ക് കോൺഗ്രസിനോട് എതിർപ്പ് ഉണ്ടാകും. അതിൽ ഡിഎംകെയെ കുറ്റം പറയാനാകില്ലെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ഡിഎംകെ ഇന്ത്യ സഖ്യത്തിൽ പങ്കെടുക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും എം പി പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *