കാർത്തിക് ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന ​ഗാനരചയിതാവ്

കൊച്ചി: ജീവിതം അങ്ങനെയാണ്. ഒട്ടും പ്രതീക്ഷ നൽകാതെ ഒരു നിമിഷത്തിലങ്ങ് മാറിമറിയും. അത്തരത്തിലൊരാളാണ് കാർത്തിക്. ഒരു റിയാലിറ്റ് ഷോയിൽ പിക്കപ്പ് ലൈനുകൾ കൊണ്ട് അമ്മാനമാടിയ കാർത്തിക് ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന ​ഗാനരചയിതാവ് കൂടിയാണ്. പ്രേമവതി (അതി ഭീകര കാമുകൻ), ഡെലുലു ഡെലുലു (അതി ഭീകര കാമുകൻ ) ലോക്കൽ സിഗ്മ ബോയ്സ് (പ്രകമ്പനം) അട ബൊമ്മളെ (വാഴ 2) തുടങ്ങിയ ട്രെന്റിം​ഗ് ​ഗാനങ്ങളാണ് കാർത്തിക്കിന്റെ തൂലികയിൽ നിന്നും പിറന്നത്. തന്റെ ​ഗാനം ഏവരും ആസ്വദിക്കുന്നതിനിടെ കാർത്തിക് പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.

പണ്ട് ബാലരമയിലേക്ക് താൻ കവിതകൾ അയച്ചു കൊടുക്കുമായിരുന്നുവെന്നും എന്നാൽ അത് അച്ചടിച്ച് വന്നില്ലെന്നും കാർത്തിക് പറയുന്നു. അന്ന് പല കുട്ടികൾടെയും പൂച്ച കവിത കണ്ടു അസൂയ പെട്ടിരുന്ന ആ അഞ്ചാം ക്ലാസുകാരൻ എഴുതിയ പാട്ട് ഇന്ന് ഒരുപാട് ആളുകൾ കേൾക്കുന്നുണ്ടെന്ന് കാർത്തിക് പറയുന്നു. കാർത്തിക്കിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പ്രശംസയും ആശംസയുമൊക്കെ ആയി രം​ഗത്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *